അബുദാബിയിലും മോദിയുടെ സെൽഫിയെടുക്കലും വൈറൽ

11905400_857917040950619_2863984378803368551_n
ഷെയ്ഖ് സായിദ് വലിയ പള്ളിയിൽ നിന്നുള്ള ഇന്ത്യൻ പ്രധാനമന്ത്രിയുടെ സെൽഫിയെടുക്കലും വൈറൽ ഗൾഫിലെ ഏറ്റവും വലുതും ലോകത്തെ പ്രധാന മുസ്‌ലിം പള്ളികളിലൊന്നുമായ ഷെയ്ഖ് സായിദ് വലിയ പള്ളി സന്ദർശിച്ചുകൊണ്ടാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇയിലെ ഔദ്യോഗിക പരിപാടികൾക്ക് തുടക്കമായത്. ഇവിടെ വച്ച് ഷെയ്ഖുമാർക്കൊപ്പം സെൽഫിയെടുത്ത് തന്റെ പതിവ് നയതന്ത്ര രീതി തുടർന്ന മോദി ചിത്രം ട്വിറ്ററിലും പോസ്റ്റ് ചെയ്തു.
ചൈനയിലും അമേരിക്കയിലും ഓസ്‌ട്രേലിയയിലും എടുത്ത സെൽഫി പോലെ ഇതും സോഷ്യൽ മീഡിയയിൽ വൈറലായി. ഇത്തരം സെൽഫികൾ യുഎഇ സന്ദർശനത്തിൽ ഇനിയും മോദിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകാനാണ് സാധ്യത. ലോക നേതാക്കളെ താനുമായി അടുപ്പിക്കുകയാണ് സെൽഫിയിലൂടെ മോദി ലക്ഷ്യമിടുന്നത്. അബുദാബിയിലെ മോസ്‌കിലെ സെൽഫിയും ഇതിന് തെളിവായി. ദുബായിലെ ഭരണാധികാരികളും മോദിയ്‌ക്കൊപ്പം ഉണ്ടായിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close