മോഹന്‍ലാല്‍ നായകനാകുന്ന ഡ്രാമയുടെ ഫസ്റ്റ്‌ലുക് പോസ്റ്റര്‍ ഒക്ടോബര്‍ ഒന്നിന്

ആരാധകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഡ്രാമയുടെ ഫസ്റ്റ്‌ലുക് പോസ്റ്റര്‍ ഒക്ടോബര്‍ ഒന്നിനെത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍. രാവിലെ പത്തു മണിക്കാണ് ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മോഹന്‍ലാലിന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക് പേജ് വഴി റിലീസ് ചെയ്യുക.
സെപ്റ്റംബറില്‍ ആണ് ആദ്യം ഈ ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത് എന്നാല്‍ പ്രളയദുരിതത്തിന്റെ പശ്ചാത്തലത്തില്‍ റിലീസ് ഡേറ്റ് നവംബര്‍ ഒന്നിലേക്ക് മാറ്റുകയായിരുന്നു.

ലണ്ടനില്‍ ഫ്യൂണറല്‍ ഡയറക്ടര്‍ ആയി ജോലി ചെയ്യുന്ന രാജഗോപാല്‍ എന്ന കഥാപാത്രം ആയാണ് മോഹന്‍ലാല്‍ എത്തുന്നത്. ഈ ചിത്രത്തിന്റെ ട്രെയിലറും അടുത്ത മാസം തന്നെ റിലീസ് ചെയ്യും. വര്‍ണ്ണചിത്ര ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സ്, ലിലിപാഡ് മോഷന്‍ പിക്ചര്‍സ് എന്നിവയുടെ ബാനറില്‍ എം കെ നാസ്സര്‍, മഹാ സുബൈര്‍ എന്നിവര്‍ ചേര്‍ന്നാണ് ഡ്രാമ നിര്‍മ്മിച്ചിരിക്കുന്നത്.

ആശാ ശരത്ത്, കനിഹ, ബൈജു, രഞ്ജി പണിക്കര്‍, ശ്യാമപ്രസാദ്, ജോണി ആന്റണി, ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. വിനു തോമസാണ് സംഗീതം. ഛായാഗ്രഹണം അഴകപ്പന്‍.

Show More

Related Articles

Close
Close