മോഹന്‍ലാലിന്റെ ജെ.എന്‍.യു പരാമര്‍ശങ്ങള്‍ക്കെതിരെ സംവിധായകന്‍ വിനയന്‍

MOHANLAL

ജെ.എന്‍.യു വിവാദവുമായി ബന്ധപ്പെട്ട്‌ നടന്‍ മോഹന്‍ലാല്‍ തന്റെ ബ്ലോഗില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക്‌ എതിരെ സംവിധായകന്‍ വിനയന്‍. മോഹന്‍ലാലിന്റെ ഈ പ്രസ്‌താവന രാഷ്‌ട്രീയ മുതലെടുപ്പുകാരെ സഹായിക്കാനെ ഉതകൂ എന്നാണ്‌ വിനയന്‍ പറയുന്നത്‌. രാജ്യസ്‌നേഹവും അഭിപ്രായസ്വാതന്ത്ര്യവും തമ്മില്‍ കൂട്ടിക്കുഴക്കുമ്പോഴാണ്‌ ചില സംശയങ്ങള്‍ ഉടലെടുക്കുന്നതെന്നും വിനയന്‍ തന്റെ ഫേസ്‌ബുക്ക്‌ പോസ്‌റ്റിലൂടെ പ്രതികരിച്ചു.

വിനയന്റെ ഫേസ്‌ബുക്ക്‌ പോസ്‌റ്റിന്റെ പൂര്‍ണ രൂപം വായിക്കാം-ഇന്ത്യ ബഹുസ്വരതയുടെ നാടാണ്‌. ഇവിടെ ജീവിക്കുന്ന ഹിന്ദുവിനും, മുസല്‍മാനും, ക്രിസ്‌ത്യാനിക്കും, മറ്റേതു മതവിഭാഗത്തില്‍ പെട്ടയാള്‍ക്കും അഭിപ്രായസ്വാതന്ത്ര്യം പ്രകടിപ്പിക്കാന്‍ അവകാശമുണ്ട്‌. അതു തന്നെയാണ്‍ നമ്മുടെ ഭാരതത്തിന്റെ പ്രത്യേകത. അതാണ്‌ നമ്മുടെ ശക്‌തി.

നമ്മള്‍ ഓരോരുത്തരുടെയും ദേശാഭിമാനത്തെ പറ്റിയും രാജ്യസ്‌നേഹത്തെ പറ്റിയും നമ്മള്‍ സ്വയം അഭിമാനം കൊള്ളുന്നവരാണ്‌. രാജ്യസ്‌നേഹിയല്ലാത്ത ഒരു വ്യക്‌തിയേയും നമ്മള്‍ സംരക്ഷിക്കേണ്ട കാര്യമില്ല. രാജ്യദ്രോഹികള്‍ക്ക്‌ പരമാവധി ശിക്ഷ കൊടുക്കുകയും വേണം. പക്ഷേ രാജ്യസ്‌നേഹവും അഭിപ്രായസ്വാതന്ത്ര്യവും തമ്മില്‍ കൂട്ടിക്കുഴക്കുമ്പോഴാണ്‌ ചില സംശയങ്ങള്‍ ഉടലെടുക്കുന്നത്‌.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close