ഐ എസിന് വന്‍ തിരിച്ചടി; മൊസൂള്‍ തിരിച്ചുപിടിച്ച് ഇറാഖ് സൈന്യം ഐ എസിന് വന്‍ തിരിച്ചടി നല്കി ഇറാഖ് സൈന്യം.

ഇറാഖിലെ ഏറ്റവും വലിയ നഗരമായ മൊസൂള്‍ ഇസ്‌ളാമിക് സ്റ്റേറ്റ് തീവ്രവാദികളില്‍നിന്ന് തിരിച്ചുപിടിച്ചതായി ഇറാഖ് സൈന്യം അറിയിച്ചു. യു.എസ് സഖ്യസേനയുടെ സഹായത്തോടെ നടത്തിയ പോരാട്ടത്തിനൊടുവിലാണ് ഇറാഖ് സൈന്യം മൊസൂള്‍ വിമാനത്താവളത്തില്‍ പ്രവേശിച്ചത്. അമേരിക്കന്‍ സൈനികരും പ്രാദേശിക പോരാളികളും ഇറാഖ് സൈന്യത്തോടൊപ്പമുണ്ട്. യുദ്ധവിമാനങ്ങളുടേയും ഹെലികോപ്റ്ററുകളുടേയും ഡ്രോണുകളുടേയും പിന്‍ബലത്തോടെ നടത്തിയ നാലു മണിക്കൂര്‍ നീണ്ട ആക്രമണത്തിനൊടുവിലാണ് വിമാനത്താവളും പിടിച്ചെടുത്തത്.

വിമാനത്താവള കെട്ടിടത്തിനുള്ളില്‍ കേന്ദ്രീകരിച്ച ഐ.എസ് ഭീകരരെ സൈന്യം വളഞ്ഞ് വെടിവയ്ക്കുകയായിരുന്നു. ആയിരത്തോളം സൈനികരും പീരങ്കിപ്പടയും വ്യോമസേനയും യുദ്ധത്തില്‍ പങ്കെടുത്തു. ഐഎസ് വിമാനത്താവളത്തിന്റെ റണ്‍വെ നശിപ്പിച്ചിരുന്നു. വിമാനത്താവളത്തിനു സമീപമുള്ള റോഡരുകില്‍ ഭീകരര്‍ സ്ഥാപിച്ച കുഴിബോംബ് പൊട്ടി ഇറാക്ക് സൈന്യത്തിലെ ഒരു ലഫ്റ്റനന്റ്ണ്‍ കൊല്ലപ്പെട്ടു. നിരവധി സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വിമാനത്താവളത്തിന്റെ നിയന്ത്രണം നഷ്ടമായതോടെ ഐഎസ് ഭീകരര്‍ തൊട്ടടുത്ത സൈനിക കേന്ദ്രത്തിലേക്ക് കടന്നുകയറി. ഇവിടെ ഏറ്റുമുട്ടല്‍ തുടരുകയാണ്. കഴിഞ്ഞ മാസം കിഴക്കന്‍ മൊസൂളിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തിരുന്നു. മൊസൂള്‍ തിരിച്ചു പിടിക്കാനുള്ള സൈന്യത്തിന്റെ നീക്കം കഴിഞ്ഞ ഒക്ടോബറിലാണ് തുടങ്ങിയത്. 2014ലാണ് ഐഎസ് ഭീകരര്‍ മൊസൂള്‍ പിടിച്ചടക്കിയത്.

Show More

Related Articles

Close
Close