27 കോൺഗ്രസ് എം.പിമാർക്ക് സസ്പെൻഷൻ

s
പാർലമെന്റ് തടസപ്പെടുത്തിയതിനെ തുടർന്ന് കേരളത്തിൽ നിന്നുള്ള നാല് എം.പിമാരടക്കം 27 കോൺഗ്രസ് എം.പിമാരെ ലോക്‌സഭാ സ്പീക്കർ സുമിത്രാ മഹാജൻ സസ്പെൻഡ് ചെയ്തു. അഞ്ചു ദിവസത്തേക്കാണ് സസ്പെൻഷൻ. മുല്ലപ്പള്ളി രാമചന്ദ്രൻ,​ കെ.സി.വേണുഗോപാൽ,​ കൊടിക്കുന്നിൽ സുരേഷ്,​ എം.കെ.രാഘവൻ എന്നിവരാണ് സസ്പെൻഡ് ചെയ്യപ്പെട്ട കേരളത്തിൽ നിന്നുള്ള എം.പിമാർ.നടുത്തളത്തിലിറങ്ങി പ്ളക്കാർഡുകൾ ഉയർത്തിക്കാട്ടി പ്രതിഷേധിച്ചതിനാണ് സസ്പെൻഷൻ.

പാര്‍ലമെന്‍റ് സ്തംഭനം അവസാനിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം പരാജയപ്പെട്ടിരുന്നു. വിദേശകാര്യമന്ത്രി സുഷമസ്വരാജ് അടക്കം ആരോപണവിധേയരായവര്‍ രാജിവയ്ക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന നിലപാട് പ്രതിപക്ഷവും ഇടതുപാര്‍ട്ടികളും ആവര്‍ത്തിച്ചു. ചര്‍‌ച്ചയാകാമെന്നും ആവശ്യമെങ്കില്‍ പ്രധാനമന്ത്രി സംസാരിക്കുമെന്ന സര്‍ക്കാരിന്‍റെ ഉറപ്പ് പ്രതിപക്ഷത്തിന് സ്വീകാര്യമായില്ല. അതിനിടെ സുഷമസ്വരാജ് രാജ്യസഭയില്‍ പ്രസ്താവന നടത്തി. തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് സുഷമസ്വരാജ് പറഞ്ഞു. മോദിയെ വഴിവിട്ട് സഹായിച്ചിട്ടില്ല. ലളിത് മോദിക്ക് യാത്രാരേഖ അനുമതിക്കായി ബ്രിട്ടീഷ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടില്ലെന്നും സുഷമ പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close