മധ്യപ്രദേശില്‍ രണ്ട് ട്രെയിനുകള്‍ നദിയിലേക്ക് മറിഞ്ഞു

16419_716673
മധ്യപ്രദേശില്‍ രണ്ട് ട്രെയിനുകള്‍ പാളം തെറ്റി നദിയിലേക്ക് മറിഞ്ഞു. ഹാര്‍ദ്ദയ്ക്ക് സമീപം മചക് നദിയുടെ പാലം കടക്കുന്നതിനിടെയാണ് രണ്ട് ട്രെയിനുകളും മറിഞ്ഞത്. 15 ബോഗികള്‍ നദിയിലേക്ക് മറിഞ്ഞു.മുംബൈയില്‍ നിന്ന് വാരണാസിയിലേക്ക് പോകുകയായിരുന്ന 11071 ാം നമ്പര്‍ കാമായനി എക്‌സ്പ്രസും പട്‌നയില്‍ നിന്ന് മുംബൈയിലേക്ക് വരുകയായിരുന്ന ജനത എക്‌സ്പ്രസുമാണ് മിനിറ്റുകളുടെ വ്യത്യാസത്തില്‍ ഒരേ സ്ഥലത്ത് വച്ച് പാളം തെറ്റി അപകടത്തില്‍ പെട്ടത്.ഇന്നലെ രാത്രി 11.30 ഓടെ കുദ്ദാവ റെയില്‍വെ സ്‌റ്റേഷനു സമീപം മചക് പാലത്തിലൂടെ കടന്നു പോയ കാമയാനി എക്‌സപ്രസ് പാളം തെറ്റുകയായിരുന്നു. തുടര്‍ന്ന് രണ്ടാമത്തെ ട്രാക്കിലൂടെ എതിര്‍ദിശയില്‍ നിന്നും വന്ന ജനതാ എക്‌സ്പ്രസും ഇവിടെവെച്ചു തന്നെ പാളം തെറ്റി നദിയിലേക്ക് വീണു. കനത്ത മഴയും വെള്ളപ്പൊക്കവുമാണ് പാളം തെറ്റാന്‍ കാരണമെന്ന് റെയില്‍ വെ പിഐര്‍ ഒ അനില്‍ സക്‌സേന അറിയിച്ചു. ട്രാക്കില്‍ വെള്ളമുണ്ടായിരുന്നതായി ചില യാത്രക്കാര്‍ പറയുന്നു. ട്രാക്ക് പൊട്ടിപ്പൊളിഞ്ഞിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. വെള്ളക്കെട്ട് ഉയര്‍ന്നതും മഴയും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

അപകടത്തില്‍ പെട്ട ജനത എക്‌സ്പ്രസിന്റെ ബോഗിയില്‍ നിന്ന് പുറത്തേക്ക് രക്ഷപെടാന്‍ ശ്രമിച്ച രണ്ട് പേര്‍ ഷോക്കേറ്റു മരിച്ചു. അപകടത്തെ തുടര്‍ന്ന് പൊട്ടിവീണ വൈദ്യുതി ലൈനില്‍ തട്ടിയാണ് രക്ഷപെടാന്‍ ശ്രമിച്ചവര്‍ ദുരന്തത്തില്‍ പെട്ടത്. റെയില്‍വെ വൈദ്യുതി ലൈന്‍കൂടി പൊട്ടിവീണതോടെ ദുരന്തം ആ വഴിക്കുമായി.
kamayni-train

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close