വിഖ്യാത നര്‍ത്തകി മൃണാളിനി സാരാഭായിക്ക് വിട

rev569aവിഖ്യാത നര്‍ത്തകി മൃണാളിനി സാരാഭായിയുടെ കാല്‍ചിലങ്കകള്‍ ഇനി ചലിക്കില്ല. ലോകപ്രശസ്തിയാര്‍ജിച്ച ഭാരതീയ ശാസ്ത്രീയ നൃത്ത കലാരൂപത്തെ ലോകത്തിന് മുന്നില്‍ എത്തിച്ച ആ അതുല്യ പ്രതിഭ ലോകത്തോടു വിട പറഞ്ഞു. 97വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അഹമ്മദബാദിലെ വസതിയിലായിരുന്നു അന്ത്യം. ഇന്ത്യന്‍ ശൂന്യാകാശ ഗവേഷണ രംഗത്തിന്റെ പിതാവ് വിക്രം സാരാഭായിയുടെ ഭാര്യയും പ്രശസ്ത നര്‍ത്തകി മല്ലിക സാരാഭായിയുടെ അമ്മയുമാണ് ഇവര്‍. ഇന്ത്യന്‍ ശാസ്ത്രീയ നൃത്തത്തെ ലോകത്തിന് മുന്നില്‍ എത്തിച്ച് അവയുടെ മഹത്വത്തെ മനസ്സിലാക്കി കൊടുത്ത പ്രതിഭയാണ് മൃണാളിനി. ലോക പ്രശസ്തിയാര്‍ജിച്ച ദര്‍പ്പണ എന്ന കലാകേന്ദ്രം ഇവരുടെ പ്രവര്‍ത്തനത്തിന്റെ നിത്യസ്മാരകമായി നിലകൊള്ളുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close