ദക്ഷിണാഫ്രിക്കക്കെതിരെ ധോണിയുടേത് അപൂര്‍വ റെക്കോര്‍ഡ്

ദക്ഷിണാഫ്രിക്കക്കെതിരെ ഏകദിന പരമ്പര സ്വന്തമാക്കിയതിനു ശേഷം ഇന്ത്യ ജൈത്രയാത്ര തുടരുകയാണ്. ജോഹന്നാസ് ബര്‍ഗിലെ പിച്ചില്‍ 28 റണ്‍സിന്‍റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്നലെ വിജയത്തിനൊപ്പം ക്രിക്കറ്റ്‌ ആരാധകര്‍ക്ക്മു സന്തോഷിക്കാന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയെ തേടി മറ്റൊരു അപൂര്‍വ റെക്കോര്‍ഡ് കൂടി എത്തി.

ട്വന്‍റി 20 യില്‍ ഏറ്റവും കൂടുതല്‍ ക്യാച്ച് സ്വന്തമാക്കുന്ന വിക്കറ്റ് കീപ്പര്‍ എന്ന റെക്കോര്‍ഡാണ് ധോണിയുടെ പേരില്‍ കുറിക്കപ്പെട്ടത്. ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാരയുടെ റെക്കോര്‍ഡാണ്  പഴങ്കഥയായത്. ഭുവനേശ്വര്‍ കുമാറിന്‍റെ പന്തില്‍ ദക്ഷിണാഫ്രിക്കന്‍ താരം റീസ ഹെന്‍ഡ്രിക്സിനെ ഗ്ലൌസിനുള്ളില്‍ ഭദ്രമാക്കിയതോടെ ധോണി ഈ നേട്ടം സ്വന്തം പേരിലേക്ക് എഴുതിച്ചേര്‍ക്കുകയായിരുന്നു. 254 മത്സരങ്ങളില്‍ നിന്ന് 133 ഇരകളെ കൈകളില്‍ ഒതുക്കിയ സംഗക്കാരയുടെ നേട്ടം ഇതോടെ തകര്‍ന്നു. ധോണിയുടെ 275 ാം മത്സരമായിരുന്നു ജോഹന്നാസ് ബര്‍ഗിലേത്. 22 മത്സരങ്ങളില്‍ നിന്നായി 123 ക്യാച്ചുകള്‍ സ്വന്തമാക്കിയ ഇന്ത്യയുടെ തന്നെ ദിനേശ് കാര്‍ത്തിക്കാണ് ഈ ശ്രേണിയിലെ മൂന്നാമന്‍. 115 ക്യാച്ചുമായി പാക് താരം കമ്രാന്‍ അക്മല്‍ നാലാമതും 108 ക്യാച്ചുകളുമായി വെസ്റ്റിന്‍ഡീസ് താരം റാംദിന്‍ അഞ്ചാമതുമുണ്ട്.

Show More

Related Articles

Close
Close