മുകേഷിനെതിരായ ‘മീ ടൂ ആരോപണം’; നടപടിയെടുക്കണമെന്ന് കെ. മുരളീധരന്‍!

തിരുവനന്തപുരം: മീ ടു കാമ്പയിനിലൂടെ ആരോപണം നേരിടുന്ന എം.എല്‍.എ മുകേഷിനെതിരെ നടപടിയെടുക്കണമെന്ന് കെ.പി.സി.സി പ്രചരണസമിതി അദ്ധ്യക്ഷന്‍ കെ. മുരളീധരന്‍ എം.എല്‍.എ.

യു.ഡി.എഫ് എം.എല്‍.എ എം.വിന്‍സെന്റിനെതിരെ പരാതി ഉയര്‍ന്ന ഉടന്‍ തന്നെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സര്‍ക്കാര്‍ പി.കെ.ശശിക്കും മുകേഷിനുമെതിരെ നടപടിയെടുക്കാന്‍ മടിക്കുന്നത് എം.എല്‍.എമാര്‍ക്ക് രണ്ട് നീതി നല്‍കുന്നതിന് തുല്യമാണെന്ന് മുരളീധരന്‍ പറഞ്ഞു. ഒരേ പന്തിയില്‍ രണ്ട് തരം വിളമ്പല്‍ ശരിയല്ലെന്നും മുകേഷിനെതിരായ കേസ് പി.കെ.ശ്രീമതിയും മന്ത്രി ബാലനുമടങ്ങിയ കമ്മിഷനാണോ അന്വേഷിക്കുകയെന്നും അദ്ദേഹം പരിഹാസ രൂപേണ കൂട്ടിച്ചേര്‍ത്തു.

ട്വിറ്ററിലൂടെയാണ് സാങ്കേതിക പ്രവര്‍ത്തകയായ ടെസ് ജോസഫ് മുകേഷിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ഒരു ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടയില്‍ പത്തൊന്‍പത് വര്‍ഷം മുമ്പ് നടന്ന സംഭവമാണ് അവര്‍ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. അന്ന് ചിത്രീകരണത്തിനിടയില്‍ നടന്‍ മുകേഷ് നിരന്തരം വിളിച്ച് തന്റെ അടുത്ത റൂമിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചെന്നാണ് ആരോപണം.

Show More

Related Articles

Close
Close