മുകിലേ-3 – 10000 ൻറെ തിളക്കം..

മുകിലേ-3 – 10000 ൻറെ തിളക്കം..

ആശ്രയ പ്രൊഡക്ഷൻസ് അണിയിച്ചൊരുക്കി ഈ വിഷുവിനു സംഗീതപ്രേമികൾക്ക് മുന്നിൽ എത്തിയ മുകിലേ-3 ക്ക് നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മൂവാണ്ടൻ മാവിൽ മുടികോതുന്ന മൈനപ്പെണ്ണിനോടുള്ള ഒരു കൗമാരക്കാരിയുടെ നിഷ്കളങ്കമായ ഒരുപിടി ചോദ്യങ്ങൾ ഇതിവൃത്തമായിട്ടുള്ള ഈ ആൽബം 10,000-13140556_10154142533272363_2083690092_nൽ പരം പ്രേക്ഷകർ കണ്ടു കഴിഞ്ഞു..

ശുദ്ധസംഗീതത്തിനു പുതിയ മാനങ്ങൾ നൽകി നിരവധി ആൽബങ്ങളിലൂടെയും ചലച്ചിത്രപശ്ചാത്തലസംഗീതത്തിലൂടെയും ശ്രദ്ധേയനായ അബി അബ്രഹാമാണ് മുകിലേ-3 യിലെ ‘മൂവാണ്ടൻ മാവിൽ..’ എന്ന ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

സാഹിത്യവും ലാളിത്യവും ഭാവനയും സംഗമിക്കുന്ന ഈ ഗാനം രചിച്ചിരിക്കുന്നത് നിരവധി കവിതകളിലൂടെയും അൽബങ്ങളിലൂടെയും ശ്രദ്ധേയനായ ഡെന്നിസ് ജോസഫ്‌ ആണ്.

തികച്ചും മലയാളത്തനിമയുള്ള ‘മൂവാണ്ടൻ മാവിൽ..’. എന്ന ഗാനം ആലപിച്ചിരിക്കുന്നത് ‘ഓണത്തുമ്പി’ എന്ന അൽബത്തിലെ “കിന്നാരം ചൊല്ലി ചൊല്ലി..” എന്ന തൻറെ ആദ്യ ഗാനത്തിലൂടെ തന്നെ ശ്രദ്ധനേടിയ UKയിൽ വളരുന്ന മേഘ മനോജ്‌ എന്ന കൊച്ചു മിടുക്കി ആണ്.

ലോകമലയാളികൾ ഇതിനോടകം നെഞ്ചോടു ചേർത്ത ‘മുകിലേ’ എന്ന ആൽബത്തിലെ മൂന്നാമത്തെ ഗാനമാണ് ‘മൂവാണ്ടൻ മാവിൽ..’. ഇതിനകം യുട്യൂബിൽ ഒരു ലക്ഷത്തിൽപരം പ്രേക്ഷകർ കണ്ടു കഴിഞ്ഞ ഇതിലെ ആദ്യ രണ്ടു ഗാനങ്ങൾ റിജു സുരേന്ദ്രന്റെ വരികൾക്ക് അബി എബ്രഹാം തന്നെ സംഗീതം നൽകി സിനിമാപിന്നണിഗായകൻ ആലാപ് രാജു പാടി ബിനോ അഗസ്റിൻ ചിത്രീകരിച്ച ‘മുകിലേ..’ എന്ന ഗാനവും, യുവഗായകൻ മിഥുൻ ജയരാജ് പാടി രാജാമണി ചിത്രീകരിച്ച ‘നീ ചിരിച്ചാൽ..’ എന്ന ഗാനവും ആണ്. ഡെന്നിസ് ജോസഫ്‌ എഴുതി അബി എബ്രഹാം ചിട്ടപ്പെടുത്തിയ മുകിലേ ആൽബത്തിലെ നാലാമത്തെ ഗാനം പദ്മശ്രീ മീഡിയ സാരഥി സൂരജ് സുകുമാര്‍ നായറിന്‍റെ നേതൃത്വത്തിൽ തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലും ചിത്രീകരണം പൂർത്തിയാക്കി.

സ്റ്റിൽ ഫോട്ടോഗ്രാഫിയിൽ നിരവധി അവാർഡുകൾ കരസ്ഥമാക്കിയ രാകേഷ് പുത്തൂരിന്റെ നേതൃത്വത്തിൽ മലബാറിലെ പ്രകൃതിരമണീയമായ ലൊക്കേഷനുകളിൽ ചിത്രീകരിച്ച മുകിലേ-3 ‘മൂവാണ്ടൻ മാവിൽ..’. ആൽബത്തിന്റെ ക്യാമറ കൈകാര്യം ചെയ്തത് വിനു കോറോം ആണ്. നിരവധി ഹ്രസ്വചിത്രങ്ങൾ സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ചിട്ടുള്ള മനോജ്‌ K സേതു ഇതിൻറെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു. ഗാനം ആലപിച്ച മേഘ മനോജ്‌ തന്നെയാണ് ഇതിൽ അഭിനയിച്ചിരിക്കുന്നതും.

ശ്രവണസൗകുമാര്യതകൊണ്ടും ആവിഷ്കാരത്തിലെ പുതുമകൊണ്ടും മുകിലേ-3 ‘മൂവാണ്ടൻ മാവിൽ..’ പ്രേക്ഷകർക്ക് ഒരു ദൃശ്യസംഗീത വിരുന്നൊരുക്കി എന്നുതന്നെയാണ് പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്

മുകിലേ-3 ആൽബം കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://youtu.be/YGpXUZgW4Fw

Show More

Related Articles

Close
Close