ജലനിരപ്പ് 138 അടി കടന്നു; മുല്ലപ്പെരിയാറില്‍ ഓറഞ്ച് അലേര്‍ട്ട്, 5000 പേരെ അടിയന്തിരമായി മാറ്റി പാര്‍പ്പിക്കും

മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് അനിയന്ത്രിതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടം ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. വൈകിട്ട് ആറിന് 137.4 അടി വെള്ളമുണ്ടായിരുന്ന ഡാമില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 138 അടിയായി ഉയരുകയായിരുന്നു. ഡാമിലെ വെള്ളം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ഇന്നു രാത്രി തന്നെ മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു വിട്ട് നിന്ത്രിതമായ അളവില്‍ ജലം പുറത്തേക്ക് ഒഴുക്കുന്നതിനുള്ള സാധ്യത ഉള്ളതാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ഇതിന്റെ ഭാഗമായി അയ്യായിരം പേരെ ഉടന്‍ മാറ്റിപാര്‍പ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സ്പില്‍വേ വഴി വെള്ളം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കി വിടാനാണ് തീരുമാനിച്ചിരിക്കുന്നത്.
ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി മുല്ലപെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാഭരണകൂടം അറിയിച്ചു.

Show More

Related Articles

Close
Close