മുല്ലപ്പെരിയാറില്‍ കേന്ദ്രസേനയെ വിന്യസിക്കാനാകില്ലെന്ന് സുപ്രീംകോടതി

മുല്ലപ്പെരിയാറില്‍ കേന്ദ്രസേനയെ വിന്യസിക്കാനാകില്ലെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ ഇടക്കാല ഉത്തരവ് നല്‍കാനാവില്ലെന്ന് കോടതി അറിയിച്ചു.

മുല്ലപ്പെരിയാറില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് ടി എസ് ഥാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് ഈ വിധി പുറപ്പെടുവിച്ചത്. ഭരണഘടനാ ബെഞ്ച് വിധി മാറ്റണമെങ്കില്‍ പുനപരിശോധനാഹര്‍ജി നല്‍കാനും ബെഞ്ച് തമിഴ്‌നാടിനോട് നിര്‍ദേശിച്ചു.

Show More

Related Articles

Close
Close