മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നു; സെക്കന്‍ഡില്‍ ഒഴുകിയെത്തുന്നത് 7000 ഘനയടി വെള്ളം

മുല്ലപ്പെരിയാര്‍: വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 131.3 അടിയായി ഉയര്‍ന്നു. ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് വര്‍ധിച്ചു. സെക്കന്‍ഡില്‍ ഒഴുകിയെത്തുന്നത് 7000 ഘനയടി വെള്ളം. തമിഴ്‌നാട് കൊണ്ടുപോകുന്നത് 1620 ഘനയടി വെള്ളം.

അതേസമയം ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നേക്കും. ഇടുക്കി ജില്ലാ കലക്ടറേറ്റിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ 10 മണിക്ക് യോഗം ചേരും. യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടായേക്കും. മുല്ലപ്പെരിയാറില്‍ജലനിരപ്പ് ഉയരുന്നതിനാല്‍ ഡാം തുറക്കാനുള്ള സാഹചര്യമുണ്ട്. കുറഞ്ഞ അളവില്‍ വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യതയാണ് പരിഗണിക്കുന്നത്.

ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ 40 സെന്റീമാറ്റര്‍ ഉയര്‍ത്താനാണ് തീരുമാനം.ചെറുതോണിയില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിക്കും. മഴശക്തമാകുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് ലഭിച്ച പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍ എന്ന നിലയില്‍ ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുന്നത്. നിലവിലെ ജലനിരപ്പ് 2387.76 ആണ്.

Show More

Related Articles

Close
Close