മുംബൈയില്‍ നാവികസേനക്ക് ഒരിഞ്ച് സ്ഥലം നല്‍കില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി; ‘സേനയുടെ സാന്നിധ്യം വേണ്ടത് തീവ്രവാദികള്‍ നുഴഞ്ഞ് കയറുന്ന അതിര്‍ത്തിയില്‍’

സൗത്ത് മുംബൈയില്‍ ഫ്‌ലാറ്റുകളും അപ്പാര്‍ട്ട്മന്റെുകളും നിര്‍മിക്കാന്‍ നാവികസേനക്ക് ഒരിഞ്ച് സ്ഥലം പോലും നല്‍കില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. നാവികസേനയുടെ സാന്നിധ്യം വേണ്ടത് തീവ്രവാദികള്‍ നുഴഞ്ഞ് കയറാന്‍ സാധ്യതയുള്ള അതിര്‍ത്തിയിലാണ്. നാവികസേന ഉദ്യോഗസ്ഥര്‍ എന്തിനാണ് സൗത്ത് മുംബൈയില്‍ തന്നെ താമസിക്കണമെന്ന് വാശിപിടിക്കുന്നതെന്നും കേന്ദ്രമന്ത്രി ചോദിച്ചു. നാവികസേനക്ക് ഒരിഞ്ച് സ്ഥലം പോലും വിട്ടു നല്‍കില്ല. ഇനി ഇക്കാര്യം ആവശ്യപ്പെട്ട് ആരും തന്നെ കാണാന്‍ വരരുതെന്നും ഗഡ്കരി വ്യക്തമാക്കി.

സൗത്ത് മുംബൈയിലെ മലബാര്‍ ഹില്‍സില്‍ ഫ്‌ലോട്ടിങ് ജെട്ടിക്ക് നാവികസേന അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് സേനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗഡ്കരി രംഗത്തെത്തിയത്. സൗത്ത് മുംബൈയില്‍ ഫ്‌ലോട്ടിങ് ഹോട്ടലും സീ പ്ലെയിന്‍ സര്‍വീസും ആരംഭിക്കാനുള്ള പദ്ധതിക്കാണ് നാവികസേന അനുമതി നിഷേധിച്ചത്. മുംബൈ പോര്‍ട്ട് ട്രസ്റ്റും മഹാരാഷ്ട്ര സര്‍ക്കാറും സംയുക്തമായി വികസിപ്പിച്ച പ്രദേശം ജനങ്ങളുടെ ആവശ്യങ്ങള്‍ മാത്രമേ വിനിയോഗിക്കു എന്നും ഗഡ്കരി വ്യക്തമാക്കി. വെസ്‌റ്റേണ്‍ നേവല്‍ കമാന്‍ഡ് മേധാവി വൈസ് അഡ്മിറല്‍ ഗിരീഷ് ലുത്രയുടെ സാന്നിധ്യത്തിലായിരുന്നു ഗഡ്കരിയുടെ രൂക്ഷ വിമര്‍ശനം.

Show More

Related Articles

Close
Close