മ്യൂണിക്കിലെ ഷോപ്പിങ് മാളില്‍ വെടിവെപ്പ്

ജര്‍മനിയിലെ മ്യൂണിക്ക് ഒളിംപിക്‌സ് സ്റ്റേഡിയത്തിനു സമീപമുള്ള ഒളിംപ്യ ഷോപ്പിങ് മാളിലുണ്ടായ വെടിവെപ്പില്‍ 9 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഒട്ടേറെപ്പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. അക്രമി പതിനെട്ടുകാരനെന്ന് പൊലീസ്‌. ജര്‍മന്‍ സമയം വൈകിട്ട് ആറോടെയായിരുന്നു ആക്രമണം.

ഹനൗര്‍ സ്ട്രീറ്റിലെ ഷോപ്പിംഗ് മാളിന് സമീപമുള്ള റെസ്‌റ്റോറന്റില്‍ നിന്നും തുടങ്ങിയ വെടിവെയ്പ്പ് മാളിലേക്ക് കയറുകയായിരുന്നു. വെടിയേല്‍ക്കാതിരിക്കാന്‍ സാധനം വാങ്ങാന്‍ എത്തിയവരും ജീവനക്കാരും മാളിനുള്ളില്‍ പലയിടങ്ങളിലായി ഒളിച്ചിരുന്നു.

തലയില്‍ വെടിയേറ്റ നിലയില്‍ മാളിന് സമീപം തെരുവിലാണ് അക്രമിയുടെ മൃതദേഹം കണ്ടെത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഫ്രാന്‍സും ജര്‍മ്മനിയും ഇസ്‌ളാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ക്കെതിരേയാണ് ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്.

Show More

Related Articles

Close
Close