മിനിമം വേതനം വര്‍ധിപ്പിക്കാനാവില്ലെന്ന് തോട്ടം ഉടമകള്‍

Plucking_tea_in_a_tea_garden_of_Assamതോട്ടം തൊഴിലാളികളുടെ മിനിമം വേതനം വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം എടുക്കാന്‍ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന പി.എല്‍.സി യോഗം പരാജയം. വേതനം വര്‍ധിപ്പിക്കാനാവില്ലെന്ന വാദത്തില്‍ തോട്ടം ഉടമകള്‍ ഉറച്ചു നിന്നതാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണം. മന്ത്രിമാരായ ഷിബു ബേബി ജോണ്‍, ആര്യാടന്‍ മുഹമ്മദ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

സമരം ശക്തമായി തുടരുമെന്ന് ട്രേഡ് യൂണിയനുകള്‍ അറിയിച്ചു. വിഷയം നാളത്തെ മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യും. തൊഴിലാളകളുടെ കൂലി 10 ശതമാനം മാത്രമേ വര്‍ധിപ്പിക്കാനാവു എന്നാണ് തോട്ടം ഉടമകള്‍ ചര്‍ച്ചയില്‍ അറിയിച്ചത്. മിനിമം ഉല്‍പാദനം 21 കിലോയില്‍ നിന്ന് 31 കിലോയാക്കണമെന്നും റബര്‍ തോട്ടങ്ങളില്‍ 100 മരങ്ങള്‍ അധികം ടാപ്പു ചെയ്യണമെന്നും തോട്ടം ഉടമകള്‍ ആവശ്യപ്പെട്ടു. ഉല്‍പാദനം വര്‍ധിപ്പിക്കാതെ മിനിമം വേതനം വര്‍ധിപ്പിക്കാന്‍ സാധിക്കില്ലെന്നും തോട്ടം ഉടമകള്‍ യോഗത്തെ അറിയിച്ചു.

500 രൂപ മിനിമം വേതനം നല്‍കണമെന്നുള്ള ആവശ്യത്തില്‍ തൊഴിലാളികളും ഉറച്ചു നിന്നു. ഇതോടെയാണ് ചര്‍ച്ച വഴിമുട്ടിയത്. തിങ്കളാഴ്ചയാണ് തൊഴിലാളികള്‍ അനിശ്ചിതകാല സമരം ആരംഭിച്ചിരുന്നത്. അടുത്ത മാസം ആദ്യത്തില്‍ വീണ്ടും പി.എല്‍.സി.യുടെ യോഗം വിളിച്ചുചേര്‍ക്കും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close