തിരുവനന്തപുരത്ത് പട്ടാപ്പകല്‍ യുവാവിനെ തല്ലിക്കൊന്നു

murderതിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ വക്കത്ത് നാടിനെ ഞെട്ടിച്ച് പട്ടാപ്പകല്‍ കൊലപാതകം. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. നാലംഗ സംഘം അതിക്രൂരമായി യുവാവിനെ നടുറോഡിലിട്ട് അടിക്കുകയായിരുന്നു. വക്കം മണക്കാട് സ്വദേശി ഷബീര്‍(23) ആണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. ഞായറാഴ്ച വൈകുന്നേരം വക്കം ലെവല്‍ ക്രോസിന് സമീപമായിരുന്നു സംഭവം. ഷബീറും സുഹൃത്ത് ഉണ്ണികൃഷ്ണനും ബൈക്കില്‍ വരുമ്പോള്‍ തടഞ്ഞുനിര്‍ത്തി സംഘം മര്‍ദ്ദിക്കുകയായിരുന്നു. ഷബീറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും തിങ്കളാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ മരിക്കുകയായിരുന്നു.

ഗുരതരമായി പരിക്കേറ്റ ഉണ്ണികൃഷ്ണന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഷബീര്‍ മരിച്ചതിനുശേഷമാണ് വീഡിയോ പുറത്തുവന്നത്. വീഡിയിലുള്ള അക്രമികളെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. ഇവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായത്. അടുത്തിടെ നടന്ന ഒരു ഉത്സവത്തിനിടെ അക്രമി സംഘം ആനയുടെ വാലില്‍ പിടിച്ചതിനെ തുടര്‍ന്ന് ആന വിരണ്ട് ഓടിയിരുന്നു. ഇത് ഷബീര്‍ കാണാനിടയാവുകയും അത് മറ്റുള്ളവരെ അറിയിച്ചതുമാണ് വൈരാഗ്യത്തിന് കാരണമെന്നാണ് വിവരം. കടക്കാവൂര്‍ പോലിസ് ആണ് കേസ് അന്വേഷിക്കുന്നത്.
Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close