ഷുക്കൂര്‍ വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന് കോടതി

അരിയില്‍ ഷുക്കൂര്‍ വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി. കോണ്‍ഗ്രസിന് തിരിച്ചടിക്കാന്‍ ഒരു തുറുപ്പു ചീട്ട് കിട്ടിയിരിക്കുകയാണ്. ഇതോടെ പി.ജയരാജനും ടിവി രാജേഷും വെട്ടിലായി എന്നു പറഞ്ഞാല്‍ മതിയല്ലോ. ഷുക്കൂറിന്റെ അമ്മയുടെ കണ്ണുനീര്‍ കോടതിക്ക് കണ്ടില്ലെന്ന് വെക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ വിജ്ഞാപനം ഹൈക്കോടതി ശരിവെക്കുകയായിരുന്നു. കേസില്‍ തുടരന്വേഷണം വേണമെന്നും കോടതി വ്യക്തമാക്കി. പ്രതികളായ പി ജയരാജനെയും ടിവി രാജേഷിനെയും അന്വേഷണസംഘം രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതായും കോടതി സംശയം പ്രകടിപ്പിച്ചു. ഇരുവര്‍ക്കുമെതിരെ ഗൂഢാലോചന കുറ്റം ഇല്ലാതെ പോയത് ഇതുകൊണ്ടാണെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് കമാല്‍ പാഷയാണ് കേസ് പരിഗണിച്ചത്. ഷുക്കൂര്‍ വധക്കേസിന്റെ സത്യാവസ്ഥ അറിയണമെന്നും കോടതി വ്യക്തമാക്കി.
murder

ഷൂക്കൂര്‍ വധക്കേസ് മനഃസാക്ഷിയെ ഞെട്ടിച്ച കേസെന്നും കോടതി പറയുകയുണ്ടായി. സ്വയം പ്രഖ്യാപിത രാജാക്കന്മാര്‍ വാണാന്‍ നീതി നടപ്പാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. കേസ് അട്ടിമറിക്കാനുള്ള സമര്‍ദ്ദം താങ്ങാനാകില്ലെങ്കില്‍ സിബിഐ അന്വേഷിക്കട്ടെയെന്നാണ് കോടതി പറഞ്ഞത്. 2012 ഫെബ്രവരിയിലാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. സിപിഎം പ്രവര്‍ത്തകന്‍ ഷുക്കൂറിനെ തടഞ്ഞുനിര്‍ത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. പി ജയരാജന്റെയും രാജേഷിന്റെയും വാഹനത്തിനു നേരെ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതിനു തൊട്ടു പിന്നാലെയാണ് ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. പ്രതികളായ ഇരുവരും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വേളയില്‍ കേസിന്റെ ഗൂഢാലോചനയില്‍ പങ്കെടുത്തെന്ന് കണ്ടെത്തുകയായിരുന്നു. എന്നിട്ടും ഇവരെ മാറ്റി നിര്‍ത്തിയതെന്തിനെന്നു മനസിലാകുന്നില്ലെന്നും കോടതി പറഞ്ഞു.
Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close