ഭര്‍ത്താവ് പീഡിപ്പിക്കുന്നതായി സംശയം: യുവതി മക്കളെ കഴുത്ത് മുറിച്ച് കൊന്നു

ഭർത്താവ് പീഡിപ്പിക്കുന്നുയെന്ന സംശയത്തെ തുടർന്ന് മൂന്നും എട്ടും വയസ്സുള്ള പെൺകുട്ടികളെ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ഹൈദരാബാദിലാണ് ക്രൂരമായ ഈ സംഭവം നടന്നത്. മഹാരാഷ്ട്രയിൽ നിന്ന് ഹൈദരാബാദിലേക്ക് സ്ഥലം മാറിയെത്തിയ രജിനി ചുട്കെയെന്ന യുവതിയാണ് ഈ കൊടിയപാതകം ചെയ്തത്.

തന്റെ ഭർത്താവായ വിനയ്‌യുടെ പീ‍ഡനങ്ങളിൽനിന്നും രക്ഷനേടുന്നതിനു വേണ്ടി കുട്ടികളെ കൊലപ്പെടുത്തിയെന്ന് രജനി സുഹൃത്തുക്കൾക്ക് സന്ദേശം അയച്ചിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഭർത്താവ്  കുട്ടികളെ പീഡിപ്പിക്കുന്നുവെന്ന് താന്‍ സംശയിച്ചിരുന്നതായും അതിനാലാണ് കൊലപാതകം നടത്തിയതെന്നും രജനി പൊലീസിന് മൊഴി നൽകി.

അതേസമയം, വിനയ് സ്വന്തം കുട്ടികളെ പീഡിപ്പിച്ചിരുന്നുവെന്ന യുവതിയുടെ വാദം പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അടുത്തകാലത്താണ് ഈ കുടുംബം മഹാരാഷ്ട്രയിൽ നിന്ന് ഹൈദരാബാദിലേക്ക് സ്ഥലം മാറിയെത്തിയത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close