കാരായിമാര്‍ക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവില്ല

തലശേരി ഫസല്‍ വധക്കേസില്‍ സി.പി.എം നേതാക്കളായ കാരായി രാജന്റേയും കാരായി ചന്ദ്രശേഖരന്റേയും ജായവ്യേവസ്ഥയില് ഇളവില്ല. ഇളവ് ആവശ്യപ്പെട്ട് ഇരുവരും നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്നായിരുന്നു അപേക്ഷ.
കേസില്‍ ഏഴും എട്ടും പ്രതികളായ ഇരുവര്‍ക്കും എറണാകുളം ജില്ല വിട്ടുപോകരുത് എന്ന വ്യവസ്ഥയോടെയാണ് കോടതി നേരത്തെ ജാമ്യം അനുവദിച്ചത്. കോടതി അനുമതിയോടെ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ഇരുവരും വിജയിച്ചിരുന്നു. എറണാകുളം വിട്ടുപോകാന്‍ കഴിയാത്തതിനാല്‍ വാട്സ് ആപിലൂടെയായിരുന്നു തെരഞ്ഞെടുപ്പ് പ്രചരണം.