ഭീകരര്‍ തട്ടിക്കൊണ്ടുപോയി വധിച്ച സൈനികന് രാഷ്ട്രത്തിന്റെ ആദരം

ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സൈനിക ഉദ്യോഗസ്ഥന്‍ ഔറംഗസീബിന് ധീരതയ്ക്കുള്ള മരണാനന്തര ബഹുമതിയായ ശൗര്യ ചക്ര നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. രാജ്യത്തിന്  നല്‍കിയ ത്യാഗോജ്വലമായ സേവനങ്ങളെ മാനിച്ചാണ് ഷോപ്പിയാനിലെ 44 രാഷ്ട്രീയ റൈഫിള്‍സിലെ അംഗമായിരുന്ന  ഔറംഗസീബിന് ശൗര്യ ചക്ര നല്‍കുന്നത്.

ഈ വര്‍ഷം ജൂലൈ 15 നാണ് ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ വച്ച് ഹിസ്ബുള്‍ ഭീകരര്‍ ഔറംഗസീബിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഈദ് ആഘോഷത്തില്‍ പങ്കെടുക്കാനായി സ്വദേശമായ പൂഞ്ച് ജില്ലയിലെ പിര്‍ പഞ്ചാലിലേക്കു പോകുന്ന വഴി അദ്ദേഹം സഞ്ചരിച്ച വാഹനം കലംപോരയില്‍ വച്ച് ഹിസ്ബുള്‍ ഭീകരര്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നു.

മേജര്‍ ശുക്ലയെ വെല്ലുവിളിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട ഹിസ്ബുള്‍ ഭീകരന്‍ സമീര്‍ ടൈഗറിനെ കൊലപ്പെടുത്തിയ സംഘത്തിലെ സൈനികനായിരുന്നു ഔറംഗസീബ്. ഇതിന്റെ തുടര്‍ച്ചയായാണ് ഭീകരര്‍ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. സൈനികനെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് വെടിയേറ്റ നിലയില്‍ സൈനികന്റെ
മൃതദേഹം സൈന്യം കണ്ടെത്തിയത്.

Show More

Related Articles

Close
Close