ചെന്നൈയില്‍ കണ്ടെത്തിയ തലയില്ലാത്ത മൃതദേഹം നടിയുടേത്‌

sasirekhaഅഴുക്കുചാലില്‍ തലയില്ലാത്ത നിലയില്‍ കണ്ടെത്തിയ മൃതദേഹം തമിഴ് നടിയായ ശശിരേഖയുടേതെന്ന് പോലീസ് കണ്ടെത്തി. തിങ്കളാഴ്ച പുറത്തിറങ്ങാനിരിക്കുന്ന ‘കുടിക്കാമാട്ടേന്‍’ സിനിമയില്‍ പ്രധാനവേഷം അഭിനയിച്ച ശശിരേഖയാണ് (36) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട്‌ ശശിരേഖയുടെ ഭര്‍ത്താവ്‌ രമേഷ്‌ ശങ്കറും കാമുകി ലാഖിയയെയും പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. വിവാഹമോചിതയും എട്ടു വയസുള്ള കുട്ടിയുടെ അമ്മയുമായ ശശിരേഖയെ കഴിഞ്ഞ ഓഗസ്‌റ്റിലാണ്‌ രമേഷ്‌ വിവാഹംചെയ്‌തത്‌. മാസങ്ങള്‍ക്കുശേഷം ഇരുവരും മാനസികമായി അകലുകയും രമേഷ്‌ താമസംമാറ്റുകയും ചെയ്‌തു. തുടര്‍ന്നാണ്‌ ലാഖിയയുമായി പരിചയത്തിലായത്‌. രമേഷ്‌ വിവാഹത്തട്ടിപ്പുകാരനാണെന്നും ഏഴാമതാണു തന്നെ വിവാഹംചെയ്‌തതെന്നും തന്റെ മകനെ തട്ടിക്കൊണ്ടുപോയെന്നും കാട്ടി കഴിഞ്ഞ നവംബറില്‍ ശശിരേഖ മടികാപ്പക്കം പോലീസില്‍ പരാതി നല്‍കി. ശല്യം തുടര്‍ന്നതോടെ താനും രമേശും ചേര്‍ന്ന് ശശിരേഖയെ തലക്കടിച്ചുകൊന്ന് തലയറുത്തുമാറ്റി വ്യത്യസ്തസ്ഥലങ്ങളില്‍ ഇടുകയായിരുന്നെന്ന് ലക്യ പൊലീസിനോട് സമ്മതിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close