സ്റ്റാര്‍ ഗ്രൂപ്പ് ഉള്‍പ്പെടെ മര്‍ഡോക്കിന്റെ വിനോദ മാധ്യമ സാമ്രാജ്യം വാള്‍ട്ട് ഡിസ്‌നി സ്വന്തമാക്കി

മാധ്യമഭീമനായ റുപര്‍ട്ട് മര്‍ഡോക്കിന്റെ വിനോദ മാധ്യമ സാമ്രാജ്യം വാള്‍ട്ട് ഡിസ്‌നി സ്വന്തമാക്കി. ഇതോടെ സ്റ്റാര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ ശൃഖലകള്‍ ഇനി ഡിസ്‌നിയുടെ കീഴിലായി.

ഫോക്‌സ് ബിസിനസ്, ഫോക്‌സ് ന്യൂസ്, ഫോക്‌സ് സ്‌പോര്‍ട്‌സ് ചാനലുകള്‍ മര്‍ഡോക്കില്‍ തന്നെ തുടരും. ഫോക്‌സിന്റെ ചലച്ചിത്ര ടി.വി. സ്റ്റുഡിയോകള്‍, കേബിള്‍ വിനോദ ശൃംഖലകള്‍, അന്താരാഷ്ട്ര ടി.വി. ബിസിനസുകള്‍, ജനപ്രിയ വിനോദ പരിപാടികള്‍, നാഷണല്‍ ജ്യോഗ്രഫിക് തുടങ്ങിയവ ഡിസ്‌നിക്ക് സ്വന്തമാകും. സ്റ്റാര്‍ ചാനല്‍ ശൃംഖല അടക്കം ഇനി ഡിസ്‌നിയുടെ കീഴിലാകും. ഏറ്റെടുക്കല്‍ പൂര്‍ണമാകുന്നതോടെ സ്റ്റാര്‍ ഇന്ത്യയുടെ കീഴില്‍ എട്ട് ഭാഷകളിലായി 69 ടിവി ചാനലുകളും ഡിസ്‌നിയുടെ കൈയിലെത്തും.

അമേരിക്ക ആസ്ഥാനമായ ‘ട്വന്റി ഫസ്റ്റ് സെഞ്ചുറി ഫോക്‌സ്’ എന്ന പ്രശസ്തമായ വിനോദമാധ്യമ സ്ഥാപനത്തെ ‘വാള്‍ട്ട് ഡിസ്‌നി കമ്പനി’ ഏറ്റെടുക്കുന്നു. 5,240 കോടി ഡോളറിനാണ് (ഏതാണ്ട് 3.38 ലക്ഷം കോടി രൂപ) ഏറ്റെടുക്കല്‍. ഓഹരികളായാണ് ഇടപാട്. വിനോദ പരിപാടികളുടെ നിര്‍മാതാക്കള്‍ എന്ന നിലയില്‍ സാന്നിധ്യം ശക്തമാക്കാന്‍ ഏറ്റെടുക്കല്‍ ഡിസ്‌നിയെ സഹായിക്കും. സ്‌കൈ ചാനലില്‍ 39 ശതമാനം ഓഹരി പങ്കാളിത്തവും ഡിസ്‌നിക്ക് ലഭിക്കും.

Show More

Related Articles

Close
Close