എസ്.ഡി.പി.ഐയെ സി.പി.എം തിരിച്ചറിഞ്ഞത് പാലു കൊടുത്ത കൈയ്ക്ക് കടിച്ചപ്പോള്‍- കുഞ്ഞാലിക്കുട്ടി

പാല് കൊടുത്ത കൈക്ക് കടിച്ചപ്പോഴാണ് സി.പി.എമ്മിന് എസ്.ഡി.പി.ഐയെ തിരിച്ചറിയാന്‍ കഴിഞ്ഞതെന്ന് മുസ്ലിം ലീഗ് നേതാവും എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടി. മുമ്പ് പല പേരുകളില്‍ വന്നപ്പോഴും അവരെ പിന്തുണയ്ക്കുന്ന നിലപാടാണ് സി.പി.എം തുടര്‍ന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ശശി തരൂര്‍ എം.പിയുടെ ‘ഹിന്ദു പാകിസ്താന്’ പരാമര്‍ശത്തില്‍ തെറ്റായി ഒന്നുമില്ല. കൂടുതല്‍ സഹിഷ്ണുതയുള്ള ഹിന്ദുമതത്തെ മാറ്റാന്‍ ശ്രമിക്കുന്നുവെന്നാണ് തരൂര്‍ പറഞ്ഞതെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.