മുത്തലാഖ് അവസാനിപ്പിക്കണം : വെങ്കയ്യ നായിഡു

മുത്തലാഖ് അവസാനിപ്പിക്കണമെന്ന കേന്ദ്ര നയത്തില്‍ ഉറച്ച് നില്‍ക്കുകയാണെന്ന് കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു.

മുസ്ലീം സ്തീകള്‍ മുത്തലാഖിന് എതിരാണ്. അവരുടെ പിന്തുണ കേന്ദ്രസര്‍ക്കരിനുണ്ട്. മുസ്ലീം രാജ്യങ്ങളില്‍ പോലും ഇല്ലാത്ത മുത്തലാഖ് മതേതര രാജ്യമായ ഭാരതത്തില്‍ വേണമെന്നാണ് ചിലര്‍ ആവശ്യപ്പെടുന്നത്. അത് ശരിയല്ല. മതത്തിന്റെ അടിസ്ഥാനത്തിലല്ല തുല്യ നീതി നടപ്പിലാക്കേണ്ടത്. വാദങ്ങളില്‍ ഉറപ്പില്ലാത്ത ചില സംഘടനകളാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച ബഹിഷ്കരിക്കുമെന്ന് പറയുന്നതെന്ന് കൊച്ചിയിലെത്തിയ വെങ്കയ്യ നായിഡു പറഞ്ഞു.

ഏകീകൃത സിവില്‍ കോഡിനെക്കുറിച്ചല്ല ലിംഗ സമത്വത്തെക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീംകോടതി അല്ല മതതീരുമാനങ്ങളാണ് വലുതെന്ന് ചിലര്‍ പറഞ്ഞാല്‍ എന്ത് ചെയ്യും. ലിംഗവിവേചനം, തുല്യനീതി, തുല്യ അവകാശം ഇതാണ് മതേതര രാജ്യത്തിന് വേണ്ടത്. ഇതാണ് സര്‍ക്കര്‍ നയമെന്നും വെങ്കയ്യ നായിഡു വ്യക്തമാക്കി.

Show More

Related Articles

Close
Close