മുത്തലാഖ് ശിക്ഷാര്‍ഹമാക്കിയ ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

മുത്തലാഖ് ശിക്ഷാര്‍ഹമായ കുറ്റമാക്കി കൊണ്ടുള്ള ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. മുസ്ലീം സ്ത്രീ സംരക്ഷണ ബില്‍ (വിവാഹ അവകാശ സംരക്ഷണം) , 2017 രാജ്യസഭയില്‍ പാസാക്കി എടുക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയാതെ വന്നതോടെയാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ച് നിയമമാക്കിയത്. ബില്‍ നേരത്തെ ലോക്‌സഭയില്‍ പാസാക്കിയിരുന്നു.

എല്ലാ മുത്തലാഖുകളും ശിക്ഷ ലഭിക്കുന്നതായല്ല നിയമം വിഭാവനം ചെയ്തിരിക്കുന്നത്. മുത്തലാഖിന് ഇരയായ സ്ത്രീയോ അവരുടെ അടുത്ത ബന്ധുക്കളോ (രക്തബന്ധം ഉള്ളവര്‍) പരാതി നല്‍കിയാല്‍ മാത്രമായിരിക്കും പൊലീസിന് കേസ് എടുക്കാന്‍ കഴിയുക. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നെ ഒത്തുതീര്‍പ്പ് നടത്തേണ്ടത് സ്ത്രീ മജിസ്‌ട്രേറ്റുമായി സംസാരിച്ചു കഴിഞ്ഞതിന് ശേഷമായിരിക്കണം. മജിസ്‌ട്രേറ്റിന് ജാമ്യം അനുവദിക്കാന്‍ സാധിക്കുമെങ്കിലും, അത് സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും.

Show More

Related Articles

Close
Close