ബിസിനസ്‌ ലോകത്തെ ഞെട്ടിച്ച പുറത്താക്കല്‍

ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയത് തന്നെ ഞെട്ടിച്ചെന്നും അഭൂതപൂര്‍വ്വമായ നടപടിയാണിതെന്നും സൈറസ് മിസ്ത്രി.

പുറത്താക്കാനുള്ള തീരുമാനം വളരെ പെട്ടെന്നാണുണ്ടായതെന്നു തോന്നുമെങ്കിലും,പിരമൽ എന്റർപ്രൈസസ് ചെയർമാൻ അജയ് പിരമൽ, ടിവിഎസ് മോട്ടോർ ചെയർമാൻ വേണു ശ്രീനിവാസൻ എന്നിവരെ ഓഗസ്റ്റിൽ ടാറ്റാ സൺസ് ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ ഉൾപ്പെടുത്തിയത് ടാറ്റയുടെ തന്ത്രപരമായ നീക്കമായിരുന്നു.

ടാറ്റ ഗ്രൂപ്പിന്റെ പൈതൃകവും രീതികളും മനസ്സിലാക്കാതെയുള്ള പോക്കാണ് സൈറസ് മിസ്ത്രിയുടേതെന്ന വികാരം വികാരം ടാറ്റ കുടുംബത്തിന് ഉണ്ടായപ്പോൾത്തന്നെ സൈറസിന് വഴികൾ സുഗമമാവില്ലെന്ന് ടാറ്റയോടടുത്ത വൃത്തങ്ങൾക്കു വ്യക്തമായിരുന്നു.‌

കഴിഞ്ഞ ദിവസം ടാറ്റ ഗ്രൂപ്പിന്റെ ബോര്‍ഡംഗങ്ങളുടെ യോഗത്തിലാണ് സൈറസിനെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയതും പകരം രത്തന്‍ ടാറ്റയെ ഇടക്കാല ചെയര്‍മാനായി നിയമിച്ചതും. നാല് മാസത്തേയ്ക്കാണ് രത്തന്‍ ടാറ്റയെ നിയമിച്ചത്. നാലു മാസത്തിനകം പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കാനായി രത്തന്‍ ടാറ്റയെ ഉള്‍പ്പെടുത്തി അഞ്ചംഗ സെലക്ഷന്‍ കമ്മിറ്റിയേയും രൂപീകരിച്ചികുന്നു.

ടാറ്റാ സ്റ്റീലിന്റെ ചെയര്‍മാനായിരുന്ന റൂസി മോഡിയ്ക്കുശേഷം ടാറ്റാ കുടുംബത്തില്‍ നിന്നല്ലാതെ ഈ സ്ഥാനത്തെത്തുന്ന രണ്ടാമത്തെയാളായിരുന്നു സൈറസ് മിസ്ത്രി.2012 ഡിസംബര്‍ 29ന് രത്തന്‍ ടാറ്റ ഒഴിഞ്ഞ ശേഷമാണ് സൈറസ് മിസ്ത്രി ടാറ്റയുടെ ചെയര്‍മാനായി എത്തുന്നത്.

ബോര്‍ഡ് സ്വയം മഹത്വവല്‍ക്കരിക്കേണ്ടതില്ലെന്ന് പറഞ്ഞ സൈറസ് തന്റെ ഭാഗം പറയുന്നതിനായി അവസരം നല്‍കിയില്ലെന്നും പറഞ്ഞു. വാക്കുകള്‍ക്കപ്പുറമുള്ള ഞെട്ടലാണ് ബോര്‍ഡിന്റെ ഭാഗത്ത് നിന്നുള്ള തീരുമാനം കേട്ടപ്പോഴുണ്ടായതെന്ന് ബോര്‍ഡംഗങ്ങള്‍ക്കും ട്രസ്റ്റിനും അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ സൈറസ് വ്യക്തമാക്കുന്നു. ബോര്‍ഡിന്റെ നടപടികള്‍ നിയമപരമല്ലെന്നും സൈറസ് സന്ദേശത്തില്‍ പറയുന്നു.

Show More

Related Articles

Close
Close