സാഹസികമായി ജീവന്‍ രക്ഷിച്ച പൈലറ്റിനു നിറഞ്ഞ കൈയ്യടി

മ്യാൻമാറിലെ മണ്ടാലെ വിമാനത്താവളത്തില്‍ മുൻചക്രമില്ലാതെ 89 യാത്രക്കാരുള്ള വിമാനം സാഹസികമായി പൈലറ്റ് താഴെയിറക്കി. മ്യാൻമാർ നാഷണൽ എയർലൈൻസിൻറെ എംപറർ 190 വിമാനം ഞായറാഴ്ച റൺവേയിൽ ഇറങ്ങാൻനേരം മുൻചക്രങ്ങൾ വിന്യസിക്കാൻ സാധിക്കാതെ വരികയായിരുന്നു.

രണ്ടുതവണ വിമാനത്താവളം വലംവെച്ച് ചക്രം വീഴ്ത്താനാവുമോയെന്ന്‌ ശ്രമിച്ചശേഷം ക്യാപ്റ്റൻ മിയാത് മോയ് ഓങ് അടിയന്തരനടപടിയിലേക്ക്‌ കടന്നു.വിമാനത്തിന്റെ ഭാരം കുറയ്ക്കുന്നതിനായി ആദ്യം ഇന്ധനം കത്തിച്ചുകളഞ്ഞു.

തുടർന്ന് വിമാനം നിലത്തുമുട്ടുന്നതിനു മുമ്പ് പിറകിലെ ചക്രങ്ങളിൽ നിലത്തിറക്കി. 25 സെക്കൻഡ്‌ വിമാനം തെന്നിയെങ്കിലും ഉടനെ പ്രവർത്തനം നിൽക്കുകയും യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കുകയും ചെയ്തു.

ക്യാപ്റ്റൻ മിയാത് മോയ് ഓങ് ആണ് സമയോചിത ഇടപെടലിലൂടെ യാത്രക്കാരുടെ ജീവൻരക്ഷിച്ചത്.

Show More

Related Articles

Close
Close