നാഗാ വിമതരും കേന്ദ്ര സർക്കാരും സമാധാന കരാർ ഒപ്പിട്ടു

modi-naga
നാഗാലാൻഡ് വിമത സംഘടനയായ നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ് (എന്‍എസ്‌സിഎന്‍)വിഭാഗവുമായി കേന്ദ്ര സർക്കാർ സമാധാന കരാർ ഒപ്പിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വസതിയിൽ നടന്ന ചടങ്ങിൽ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, എന്‍എസ് സിഎന്‍ നേതാക്കള്‍ തുടങ്ങിയവരുടെ നേതൃത്വത്തിൽ വെച്ചാണ്‌ കരാർ ഒപ്പിട്ടത്.

വടക്ക് കിഴക്കൻ മേഖലയുടെ ഉന്നമനവും വികസനവും ലക്ഷ്യമെന്ന് കരാർ ഒപ്പിട്ട് ശേഷം മോഡി പറഞ്ഞു. വർഷങ്ങൾ നീണ്ട പ്രതിസന്ധികൾക്കാണ് ഇപ്പോൾ പരിഹാരം ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിര്‍ഭാഗ്യവശാലാണ് നാഗാ പ്രശ്‌നം പരിഹരിക്കാന്‍ ഇത്രയും കാലതാമസം എടുത്തതെന്ന് പ്രധാനമന്ത്രി പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം 6.30ന് സുപ്രധാനപ്പെട്ട ഒരു പ്രഖ്യാപനം നടത്തുമെന്ന് മോഡി ട്വീറ്റ് ചെയ്തിരുന്നു. മോഡിയെ വിശ്വാസമാണെന്നും അതുകൊണ്ടാണ് സമാധാന കരാർ ഒപ്പിടുന്നതെന്നും സംഘടന നേതാക്കൾ പറഞ്ഞു.
സമാധാന ശ്രമങ്ങളോട് സഹകരിച്ച ഐസക് സൂ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close