രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിക്ക് പരോള്‍

nalini-759രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന പ്രതി നളിനിക്ക് പരോൾ അനുവദിച്ചു. ഒരു ദിവസത്തെ പരോൾ അനുവദിച്ച് മദ്രാസ് ഹൈകോടതിയാണ് ഉത്തരവിട്ടത്. അച്ഛന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് പരോള്‍. ചൊവ്വാഴ്ച വൈകുന്നേരം നാലുമുതല്‍ ബുധനാഴ്ച വൈകുന്നേരം നാലുമണി വരെയാണ് പരോള്‍ സമയം. മൂന്നു ദിവസത്തെ പരോള്‍ നല്‍കണമെന്നു നളിനി ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. കഴിഞ്ഞ മാസമാണ് നളിനിയുടെ അച്ഛൻ മരണപ്പെട്ടത്. അച്ഛന്‍റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനും കോടതി ഒരുദിവസത്തെ പരോൾ അനുവദിച്ചിരുന്നു. നളിനി ഇപ്പോൾ തമിഴ്നാട്ടിലെ വെല്ലൂർ ജയിലിലാണ്.

രാജീവ് ഗാന്ധി വധക്കേസിൽ വിചാരണകോടതി എല്ലാ പ്രതികൾക്കും വധശിക്ഷയാണ് വിധിച്ചിരുന്നത്. പിന്നീട് സുപ്രീംകോടതി കേസ് പരിഗണിച്ചു. 19 പ്രതികളുടെ ശിക്ഷ പരമോന്നത കോടതി ഒഴിവാക്കി. മുരുകൻ, ഭാര്യ നളിനി, ശാന്തൻ, പേരറിവാളൻ എന്നിവർക്ക് വധശിക്ഷയും ജയകുമാർ, റോബർട്ട് പയസ്, രവിചന്ദ്രൻ എന്നിവർക്ക് ജീവപര്യന്തവും വിധിച്ചു. എന്നാൽ നളിനിയുടെ ഇളവിനുള്ള അപേക്ഷകൾക്കൊടുവിൽ ശിക്ഷ ജീവപര്യന്തമായി കുറക്കാൻ തമിഴ്നാട് ഗവർണർ തീരുമാനിക്കുകയായിരുന്നു.

Show More

Related Articles

Close
Close