പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനത്തിന് തുടക്കമായി

11755716_843987889010201_5434906201090134069_n
യുഎഇ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ അബുദാബിയിൽ വിമാനമിറങ്ങും.പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അബുദാബി ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തിയശേഷം അവിടുത്തെ ഷെയ്ഖ് സെയ്ദ് ഗ്രാന്‍ഡ് മോസ്‌ക്ക് സന്ദർശിക്കും. യു.എ.ഇ ഭരണാധികാരികളുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ തീവ്രവാദം അടക്കമുള്ളവ ചര്‍ച്ചാവിഷയമാകുമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.ഇന്ത്യയിടെ വിലപ്പെട്ട സുഹൃത്താണ് യു.എ.ഇയെന്ന് സന്ദര്‍ശനത്തിന് തൊട്ടുമുമ്പ് ഇറക്കിയ പ്രസ്താവനയില്‍ പ്രധാനമന്ത്രി പറഞ്ഞു. തിങ്കളാഴ്ച ദുബായ് ഭരണാധികാരികളുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്കുശേഷം ദുബായ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന പൊതുപരിപാടിയില്‍ മോദി പങ്കെടുക്കും. മുപ്പതു ലക്ഷത്തോളം ഇന്ത്യക്കാരാണ് യുഎയിൽ താമസിക്കുന്നത്.1981ലാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യുഎഇയിലെത്തിയത്. മൂന്നര പതിറ്റാണ്ടിന്‍റെ ഇടവേളയ്ക്ക് ശേഷം പ്രധാനമന്ത്രി യുഎഇയിലേക്കെത്തുമ്പോള്‍ പ്രതീക്ഷകള്‍ വളരെ വലുതാണ്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close