നാരായണ്‍ റാണെ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു; പിന്തുണ എന്‍ഡിഎയ്ക്ക്

കോണ്‍ഗ്രസില്‍ നിന്ന് സെപ്തംബറില്‍ രാജിവച്ച മുതിര്‍ന്ന നേതാവ് നാരായണ്‍ റാണെ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. മഹാരാഷ്ട്ര സ്വാഭിമാന്‍ പാര്‍ട്ടി എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. മുംബൈയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് റാണെ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്. പാര്‍ട്ടി എന്‍ഡിഎയ്ക്ക് പിന്തുണ നല്‍കുമെന്ന് നാരായണ്‍ റാണെ അറിയിച്ചു

കോണ്‍ഗ്രസ് ഉപേക്ഷിച്ച് നാരായണ്‍ റാണെ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിഷയത്തില്‍ ബിജെപി തണുത്ത സമീപനം സ്വീകരിച്ചതോടെയാണ് റാണെ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചതെന്നാണ് സൂചന. റാണെയുടെ ബിജെപി പ്രവേശനത്തിന് തടസ്സമായി നില്‍ക്കുന്നത് ശിവസേനയാണെന്ന് സൂചന നില നില്‍ക്കെ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം ശിവസേനയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ശിവസേന നേതാവ് ഉദ്ധവ് താക്കറെയ്‌ക്കെതിരെയും മന്ത്രിമാര്‍ക്കെതിരെയും റാണെ വാര്‍ത്ത സമ്മേളനത്തില്‍ ആഞ്ഞടിച്ചു.

Show More

Related Articles

Close
Close