നാരായണ്‍ റാണെ ബിജെപിയിലേക്കെന്ന് സൂചന

കോണ്‍ഗ്രസ് നേതാവും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ നാരായണ്‍ റാണെ ബിജെപിയിലേക്ക് നീങ്ങുന്നതായി സൂചന. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് റാണയെ അദ്ദേഹത്തിന്റെ വീട്ടിലെത്തി കണ്ടതോടെയാണ് അഭ്യൂഹം ശക്തമായിരിക്കുന്നത്. ഫഡ്‌നാവിസിനൊപ്പം നാരായണ്‍ റാണെ നില്‍ക്കുന്ന ചിത്രം റാണയുടെ മകനും എം.എല്‍.എയുമായ നിതേഷ് റാണെ ട്വീറ്റ് ചെയ്ത് കൂടിക്കാഴ്ചയ്ക്ക് സ്ഥിരീകരണം നല്‍കി. ഗണേശ ചതുര്‍ഥിദിന ആശംസ നേര്‍ന്നുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ് നാരായണ്‍ റാണെ റീട്വീറ്റ് ചെയ്തിരുന്നു. ഗണേശോത്സവത്തോട് അനുബന്ധിച്ചാണ് മുഖ്യമന്ത്രി ആശംസകളുമായി റാണയുടെ വീട്ടിലെത്തിയത്.

കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ലെന്നും റാണെ ബിജെപിയില്‍ ചേരുന്നുവെന്ന വിവരം തനിക്കറിയില്ലെന്ന് ഫഡ്നാവിസ് പ്രതികരിച്ചു. എന്നാല്‍ ഗണേശ ഭഗവാന്‍ തന്നോട് എപ്പോഴും കരുണകാട്ടിയിട്ടുണ്ട്, എന്തൊക്കെ ചോദിച്ചിട്ടുണ്ടോ അതെല്ലാം തന്നിട്ടുണ്ട്. അധികം വൈകാതെ ഇത്തവണത്തെ ലക്ഷ്യമെന്താണെന്ന് അറിയാന്‍ കഴിയുമെന്നായിരുന്നു റാണെയുടെ പ്രതികരണം.

ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഞായറാഴ്ച മുംബൈയിലെത്താനിരിക്കെയാണ് ഈ കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്. ഷായുമായി കൂടിക്കാഴ്ചയുണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

Show More

Related Articles

Close
Close