നരേന്ദ്ര മോദിയുടെ സ്വത്ത് വിവര കണക്കുകള്‍ പുറത്ത് വിട്ടു; ‘മോദിയുടെ പേരില്‍ സ്വന്തമായി കാറ് പോലുമില്ല’

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വത്ത് വിവര കണക്കുകള്‍ പുറത്തുവിട്ടു. പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രണ്ട് കോടി ആസ്തിയാണ് മോദിക്കുള്ളത്. ഇതില്‍ 50,000 പണമായും ഒരുകോടിയിലേറെ ബാങ്കിലുമുണ്ട്. രാജ്യത്തെ മന്ത്രിമാരുടെ ആസ്തിയുമായി തട്ടിച്ച് നോക്കുമ്പോള്‍ ഈ ആസ്തി കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരു ലക്ഷം രൂപയിലേറെ വിലയിലുള്ള സ്വര്‍ണാഭരണങ്ങളും മോദിക്ക് സ്വന്തമായുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട കണക്കില്‍ പറയുന്നു. രണ്ടുലക്ഷത്തില്‍ താഴെ നിക്ഷേപവുമായുണ്ട്

ഗാന്ധിനഗറില്‍ ഒരു കോടിയോളം വിലവരുന്ന റസിഡന്‍ഷ്യല്‍ ബില്‍ഡിങ്ങിന്റെ നാലിലൊന്ന് ഷെയറും മോദിക്കുണ്ടെന്ന് രേഖകളില്‍ പറയുന്നു. 2002ല്‍ ഒന്നരലക്ഷം രൂപയുടെ ഭൂമി വാങ്ങിയതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.

മോദിയുടെ പേരില്‍ എന്തെങ്കിലും ലോണുകളോ ബൈക്കോ കാറോ ഇല്ല. 2018 മാര്‍ച്ച് 31 വരെയുള്ള കണക്കാണിത്.

48944 രൂപയാണ് മോദിയുടെ കയ്യില്‍ പണമായുള്ളത്. 11,29,690 രൂപ ഗാന്ധി നഗറിലെ സ്റ്റേറ്റ് ബാങ്കില്‍ നിക്ഷേപവുമായുണ്ട്. മറ്റൊരു എസ്.ബി.ഐ അക്കൗണ്ടില്‍ 1,0796288 രൂപയുമുണ്ട്. കുറച്ചുവര്‍ഷം മുമ്പ് 2,47,208 രൂപയ്ക്ക് മോദി ഒരു കെട്ടിടം വാങ്ങിയിരുന്നു. നിലവില്‍ അതിന് ഒരു കോടി മൂല്യമുണ്ടെന്നും രേഖകളില്‍ പറയുന്നു.

Show More

Related Articles

Close
Close