പ്രധാനമന്ത്രി സ്വിറ്റ്സർലന്റിൽ

swissപ്രധാനമന്ത്രി നരേന്ദ്രമോദി സ്വിറ്റ്‌സര്‍ലന്റ് തലസ്ഥാനമായ ജനീവയിൽ എത്തി. അഞ്ച് രാഷ്ട്രങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം സ്വിറ്റ്‌സര്‍ലന്റിൽ എത്തിയത്.

ജനീവയിലെ പ്രധാനപ്പെട്ട ബിസിനസ് സംരഭകരുമായും മോദി ചർച്ച നടത്തും. സാമ്പത്തിക വളർച്ച, നിക്ഷേപം തുടങ്ങിയ കാര്യങ്ങളായിരിക്കും ഇവരുമായി അദ്ദേഹം ചർച്ച ചെയ്യുക. സിഇആർഎന്നിൽ ജോലി ചെയ്യുന്ന ഭാരതത്തിൽ നിന്നുമുള്ള ശാസ്ത്രജ്ഞൻമാരെയും മോദി കാണുന്നുണ്ട്. ഭാരതത്തിന്റെ അഭിമാനം വാനോളം ഉയർത്തുകയും ലോക നന്മക്കായി അനവധി ശാസ്ത്ര സാങ്കേതിക കണ്ടു പിടുത്തങ്ങൾ നടത്തിയവരുമാണ് സ്വിറ്റ്‌ലൻഡിലെ ശാസ്ത്രജ്ഞർ എന്ന് അദ്ദേഹം യാത്രയ്ക്ക് മുന്നോടിയായി പറഞ്ഞിരുന്നു.

സ്വിറ്റ്സർലൻഡിൽ ഭാരതീയർ അനധികൃതമായി കള്ളപ്പണം നിക്ഷേപിച്ചതിനെ സംബന്ധിച്ചും ഭാരതത്തിനെ ന്യൂക്ലിയർ സപ്ലൈർ ഗ്രൂപ്പിൽ (എൻഎസ്‌ജി) ഉൾപ്പെടുത്തുന്നതിന് സ്വിറ്റ്സർലൻഡിന്റെ പിന്തുണ ലഭിക്കുന്നതിനും വേണ്ടിയും അദ്ദേഹം സംസാരിക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്.

ഉഭയകക്ഷി ബന്ധം, ഇരുരാജ്യങ്ങൾ തമിലുള്ള സഹകരണം എന്നിവയെക്കുറിച്ച് സ്വിറ്റ്‌സര്‍ലന്റ് പ്രസിഡന്റ് ജൊഹാന്‍ സ്‌നൈഡറുമായും മറ്റു നേതാക്കളുമായും മോദി കൂടിക്കാഴ്ച നടത്തും. യൂറോപ്പിലെ ഭാരതത്തിന്റെ പങ്കാളികളിൽ പ്രധാനപ്പെട്ട രാജ്യമാണ് സ്വിറ്റ്സർലൻഡ് എന്ന് മോദി സന്ദർശനം തുടങ്ങുന്നതിന് മുന്നോടിയായി അറിയിച്ചിരുന്നു.

സ്വിറ്റ്‌സര്‍ലൻഡ് ശേഷം അമേരിക്ക, മെക്‌സിക്കോ എന്നീ രാജ്യങ്ങളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി 10ന് പ്രധാനമന്ത്രി ഭാരതത്തിൽ തിരികെയെത്തും.

Show More

Related Articles

Close
Close