ജയലളിതയെ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി എത്തും.

ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വൈകാതെ ചെന്നൈയിലെത്തും.

അതിനിടെ ഇന്നലെ നടന്‍ രജനികാന്ത്, മകള്‍ ഐശ്വര്യ ആര്‍ ധനുഷ് എന്നിവര്‍  അപ്പോളോ ആസ്പത്രിയില്‍ സന്ദര്‍ശനം നടത്തി ഡോക്ടര്‍മാരില്‍നിന്ന് വിവരങ്ങള്‍ ആരാഞ്ഞു.

സപ്തംബര്‍ 22 മുതല്‍ ചെന്നൈ അപ്പോളോ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ജയലളിത. സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ഹോസ്പിറ്റലിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം ചെന്നൈ അപ്പോളോ ആസ്പത്രിയിലെത്തിയെന്ന അഭ്യൂഹങ്ങള്‍ ആസ്പത്രി അധികൃതര്‍ നിഷേധിച്ചു.

 

Show More

Related Articles

Close
Close