മോദിയുടെ ചിത്രങ്ങള്‍ നീക്കം ചെയ്യണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി

ഗ്വാളിയോര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെയും ചിത്രങ്ങള്‍ നീക്കം ചെയ്യണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി. പ്രധാന്‍ മന്ത്രി അവാസ് യോജന പദ്ധതി പ്രകാരം നിര്‍മിച്ച വീടുകളില്‍നിന്നുമാണ് ചിത്രങ്ങള്‍ നീക്കം ചെയ്യേണ്ടത്.

മധ്യപ്രദേശ് ഹൈക്കോടതിയുടെ ഗ്വാളിയോര്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. നേതാക്കന്‍മാരുടെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നത് ചൂണ്ടിക്കാട്ടിയ പൊതുതാത്പര്യ ഹര്‍ജിയിലായിരുന്നു കോടതിയുടെ നടപടി. പദ്ധതിയുടെ ലോഗോ മാത്രം ഉപയോഗിക്കാമെന്നും കോടതി ഉത്തരവിട്ടു. നേതാക്കന്‍മാരുടെ ചിത്രങ്ങള്‍ നീക്കം ചെയ്യണമെന്ന് നേരത്തെ കേന്ദ്രസര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചിരുന്നു.

അതേസമയം വീടുകളില്‍നിന്ന് എല്ലാ ചിത്രങ്ങളും നീക്കം ചെയ്തതായി സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.

Show More

Related Articles

Close
Close