‘നമോ’ ടീ ഷർട്ട്, പേന, ബുക്ക്; തെരഞ്ഞെടുപ്പിന് ഒരുങ്ങി ‘മോദി’ ബ്രാൻഡ്

ന്യൂഡൽഹി: ലോകസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കി നിൽക്കുമ്പോഴും ‘നരേന്ദ്ര മോദി ബ്രാൻഡ്’ സജീവമാക്കി ബിജെപി. പ്രധാനമന്ത്രിയുടെ 68-ാം ജന്മദിനത്തിൽ നമോ ബ്രാൻഡഡ് ഉത്പന്നങ്ങള്‍ നമോ ആപ്പ് വഴി രംഗത്തെത്തിച്ചിരിക്കുകയാണ് ബിജെപി.

ആപ്പിന് പുറമെ നമോ ബ്രാൻഡിൽ ടീ ഷര്‍ട്ടുകളും തൊപ്പികള്‍, നോട്ട് ബുക്കുകള്‍, പേനകള്‍ തുടങ്ങിയവും പുറത്തിറങ്ങുന്നുണ്ട്. ‘നമോ എഗൈൻ’, ‘നമോ നാം’, ‘ഇന്ത്യ മോദിഫൈഡ്’ തുടങ്ങിയ എഴുത്തുകളാണ് ഉത്പന്നങ്ങളിലുള്ളത്. ഇവയെല്ലാം നരേന്ദ്ര മോദി ആപ്പ് വഴി ഓൺലൈൻ ആയി വാങ്ങാം. ഇത് ആദ്യമായിട്ടായിരിക്കാം ഇന്ത്യയിൽ ഒരു പാര്‍ട്ടി ഔദ്യോഗികമായി തങ്ങളുടെ ബ്രാൻഡിലുള്ള ഉത്പന്നങ്ങള്‍ വിൽക്കുന്നതെന്ന് എക്കണമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക ആപ്ലിക്കേഷന് 5 മില്യണിലധികം ഡൗൺലോഡുകളാണ് .

Show More

Related Articles

Close
Close