വീണ്ടും തടവ് ചാടിയ നസീമ പിടിയിലായി

naseema545തടവ് ചാടല്‍ ഹോബിയാക്കിയ നസീമ വീണ്ടും പിടിയിലായി. മാനസിക രോഗം അഭിനയിച്ചതിനെ തുടര്‍ന്ന് രണ്ടു ദിവസം മുന്‍പ് കുതിരവട്ടം മാനസിക രോഗാശുപത്രിയില്‍ പ്രവേശിപ്പിച്ച നസീമയെയാണ് ഇവിടുന്നു തടവ് ചാടിയതിനെ തുടര്‍ന്ന് പോലിസ് പിടിച്ചത്. സെല്ലിലെ ജനല്‍കമ്പികള്‍ ഇളക്കിമാറ്റിയാണ് നസീമ ബുധനാഴ്ച രാത്രി തടവ് ചാടിയത്. കഴിഞ്ഞ ഓഗസ്റ്റ് 16 നും നസീമ ഇതേ പോലെ തടവ് ചാടിയിരുന്നു. വീടുകളില്‍ ജോലിക്കെത്തി മോഷണം നടത്തി രക്ഷപ്പെടുകയാണ് നസീമയുടെ പതിവ് രീതി. പ്രശ്‌നക്കാരിയായ നസീമയെ ഉറപ്പില്ലാത്ത സെല്ലില്‍ അടച്ചതിനെതിരെ പോലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.വിവാഹതട്ടിപ്പു കേസടക്കം പതിനാലോളം കേസുകളില്‍ പ്രതിയാണിവര്‍. അറക്കല്‍ രാജകുടുംബാഗമാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തി വിവാഹം കഴിഞ്ഞു വഞ്ചിച്ച കേസിലാണ് ഒടുവില്‍ പിടിയിലാവുന്നത്. വീട്ടുജോലിക്കാരിയായി നിന്ന് വീടുകളില്‍ നന്ന് സ്വര്‍ണവും പണവും തട്ടിയ കേസും ഇവരുടെ പേരിലുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close