ടെസ്റ്റ് റാംഗിങില്‍ സച്ചിന് ശേഷം ഒന്നാമതെത്തിയ കോഹ്ലിയെ വിമര്‍ശിച്ച് മുന്‍ ഇംഗ്ലണ്ട് താരം

ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ മിന്നും പ്രകടനം കാഴ്ചവെക്കാത്തതിന്റെ നിരാശയിലാണ് ഇന്ത്യന്‍ ടീം. അനായാസ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ടീം വിജയത്തിന് 31 റണ്‍സ് അകലെ നിശ്ചലരാകുകായിരുന്നു. നായകന്‍ കോഹ്ലിയുടെ ഒറ്റയാന്‍ പ്രകടനം മാത്രമാണ് ടീമിനെ കുറച്ചെങ്കിലും ഫോമിലെത്തിച്ചത്. കോഹ്ലിയുടെ ഒറ്റയാന്‍ പോരാട്ടത്തെ ക്രിക്കറ്റ് ലോകം വാഴ്ത്തുമ്പോഴും താരത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം നാസര്‍ ഹുസൈന്‍. തോല്‍വിയുടെ ഉത്തരവാദിത്വം ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ മാത്രം അടിച്ചേര്‍പ്പിക്കാതെ നായകനും കൂടി ആ ഉത്തരവാദിത്വം എറ്റെടുക്കണമെന്ന് ഹുസൈന്‍ അഭിപ്രായപ്പെട്ടു.

‘കളിയില്‍ കോഹ്ലിയുടെ പ്രകടനം മികച്ചതായിരുന്നു. ഒരു വേളയില്‍ കളിയില്‍ പിന്നോക്കം പോയ ടീമിനെ തിരികെ കൊണ്ടുവന്ന് വിജയത്തിന്റെ പടിവാതില്‍ക്കല്‍ വരെ എത്തിക്കാന്‍ അദ്ദേഹത്തിനായി. എങ്കിലും ടീമിന്റെ തോല്‍വിയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് കോഹ്ലിക്ക് ഒഴിഞ്ഞ് മാറാനാകില്ല’ ഹുസൈന്‍ പറഞ്ഞു.

പേരുകേട്ട മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ പരാജയപ്പെട്ടപ്പോള്‍ നായകന്‍ കോഹ്ലി മാത്രമാണ് ഇന്ത്യന്‍ മികച്ച പ്രകടനം പുറത്തെടുത്തത്. ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ച്വറി നേടിയ കോഹ്ലി, രണ്ടാം ഇന്നിംഗ്‌സില്‍ അര്‍ധ സെഞ്ച്വറിയും നേടിയിരുന്നു. ഈ പ്രകടനത്തോടെ ടെസ്റ്റ് റാംഗിങില്‍ കോഹ്ലി ഒന്നാമതെത്തി. ഇതോടെ സച്ചിന് ശേഷം ആദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നേടിയ ഇന്ത്യന്‍ താരമായി കോഹ്ലി മാറ

Show More

Related Articles

Close
Close