സുരഭി മികച്ച നടി, മോഹന്‍ലാലിന് പ്രത്യേക പരാമര്‍ശം, മലയാളത്തിന് ആറ് ദേശീയ പുരസ്‌കാരങ്ങള്‍

64-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നു. സംവിധായകന്‍ പ്രിയദര്‍ശന്റെ നേതൃത്വത്തിലുള്ള വിധി നിര്‍ണയസമിതിയാണ് പുരസ്‌കാരങ്ങള്‍ നിശ്ചയിച്ചത്.
പത്തോളം മലയാള ചിത്രങ്ങള്‍ അവസാന റൗണ്ടിലുണ്ട്. മികച്ച നടനുള്ള മത്സരത്തില്‍ മലയാളത്തില്‍ നിന്ന് സംസ്ഥാന അവാര്‍ഡ് നേടിയ വിനായകനുമുണ്ട്. കമ്മട്ടിപ്പാടത്തിലെ ഗംഗയെന്ന കഥാപാത്രമാണ് വിനായകനെ അവാര്‍ഡിന് പരിഗണിക്കുന്നവരുടെ പട്ടികയില്‍ ഇടം നേടിക്കൊടുത്തത്.
വിധി നിര്‍ണയ സമിതിയുടെ റിപ്പോര്‍ട്ട് പ്രിയദര്‍ശന്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി വെങ്കയ്യ നായിഡുവിന് കൈമാറി. ബോളിവുഡ് ചിത്രങ്ങള്‍ക്ക് കനത്ത മത്സരമാണ് പ്രാദേശിക സിനിമകള്‍ നല്‍കുന്നതെന്ന് റിപ്പോര്‍ട്ട് ഏറ്റുവാങ്ങിയ മന്ത്രി പറഞ്ഞു.
പുരസ്‌കാരങ്ങള്‍

മികച്ച ചിത്രം: കാസവ് (മറാഠി)
പ്രത്യേക ജൂറി പരാമര്‍ശം: മോഹന്‍ലാല്‍ (മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ജനതാ ഗാരേജ്, പുലിമുരുകന്‍)
മികച്ച നടി: സുരഭി (മിന്നാമിനുങ്ങ്)
മികച്ച നടന്‍: അക്ഷയ് കുമാര്‍ (രുസ്തം)
മികച്ച ബാലതാരങ്ങള്‍: ആദിഷ് പ്രവീണ്‍ (കുഞ്ഞുദൈവം), സൈറ വസി, മനോഹര്‍ കെ
മികച്ച മലയാളചിത്രം: മഹേഷിന്റെ പ്രതികാരം
മികച്ച ഗാനരചയിതാവ്: വൈരമുത്തു
ഓഡിയോഗ്രഫി: ജയദേവന്‍ ചക്കട (കാട് പൂക്കുന്ന നേരം)
ഒറിജിനല്‍ തിരക്കഥ: ശ്യാം പുഷ്‌കരന്‍ (മഹേഷിന്റെ പ്രതികാരം)
പ്രത്യേക പുരസ്‌കാരം: മുക്തിഭവന്‍, കട്വി ഹവാ, നീര്‍ജാ
മികച്ച തമിഴ്ചിത്രം: ജോക്കര്‍

മറ്റു പുരസ്‌കാരങ്ങള്‍
സിനിമാ സൗഹൃദ സംസഥാനം: ഉത്തര്‍പ്രദേശ്
മികച്ച സിനിമാ ക്രിട്ടിക്: ജി. ധനഞ്ജയന്‍
ഡോക്യുമെന്ററി: ചെമ്പൈ-മൈ ഡിസ്‌കവറി ഓഫ് ലെജന്‍ഡ് (സൗമ്യ സദാനന്ദന്‍)
ആനിമേഷന്‍ ഫിലിം: ഹം ചിത്ര് ബനാതേ ഹേ
മികച്ച ഹ്രസ്വചിത്രം: ആഭ
മികച്ച എഡുക്കേഷണല്‍ ഫിലിം: വാട്ടര്‍ഫാള്‍സ്

Show More

Related Articles

Close
Close