ഉന്നതവിദ്യാഭ്യാസയോഗ്യത: പരീക്ഷാനടത്തിപ്പ് രീതിയില്‍ മാറ്റം

ഉന്നതവിദ്യാഭ്യാസത്തിനുള്ള യോഗ്യത പരീക്ഷാനടത്തിപ്പ് രീതിയിലും മാറ്റം വരുത്തുകയാണ് കേന്ദ്രസർക്കാർ. റ്റ്, നെറ്റ് പരീക്ഷകൾ ഇനിമുതൽ വർഷത്തിൽ രണ്ടെണ്ണം നടത്തും. വിദ്യാർഥികൾക്കു രണ്ടു പരീക്ഷകളും എഴുതാം. ദേശീയ പരീക്ഷ ഏജൻസിയാകും ഇനിമുതൽ പരീക്ഷ നടത്തുക. നീറ്റ്, ജെഇഇ, നെറ്റ്, സിമാറ്റ്, ജിപാറ്റ് പരീക്ഷകൾ നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തും. സിലബസ്, ഫീസ് എന്നിവയിൽ മാറ്റമില്ല. തിരഞ്ഞെടുത്ത കംപ്യൂട്ടർ സെന്ററുകളിലായിരിക്കും പരീക്ഷ. ചോദ്യപേപ്പർ ചോർച്ച തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു. യുജിസി, സിബിഎസ്ഇ എന്നിവയാണു പരീക്ഷകൾ നടത്തിയിരുന്നത്.

Show More

Related Articles

Close
Close