തീവ്രവാദികള്‍ക്കെതിരെ ശക്തമായ നടപടി ; നവാസ് ഷെരീഫിന്‍റെ ഉറപ്പ്

modi-sharif
തീവ്രവാദികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉറപ്പ് നല്‍കി. പഠാന്‍കോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ചാണ് നവാസ് ഷെരീഫ് ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയത്.

പഠാന്‍കോട്ട് ആക്രമണത്തിന് പാകിസ്താനില്‍ നിന്ന് ലഭിച്ച സഹായത്തിന്റെ തെളിവുകള്‍ ഇന്ത്യ പാകിസ്താന് കൈമാറിയിരുന്നു. തീവ്രവാദത്തെ പ്രതിരോധിക്കുന്നതിനും തുടച്ചു നീക്കുന്നതിനും ഇന്ത്യയുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ പാകിസ്താന്‍ ബാധ്യസ്ഥരാണെന്നും ഇന്ത്യ നല്‍കിയ തെളിവുകള്‍ പരിശോധിച്ചു വരികയാണെന്നും പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതായും പാക് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഈ തെളിവുകളുടെ പശ്ചാത്തലത്തില്‍ ആക്രമണത്തിന് ഉത്തരവാദികളായ സംഘടനകള്‍ക്കെതിരേയും വ്യക്തികള്‍ക്കെതിരേയും ശക്തമായ നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close