വൈദിക സ്ഥാനത്തിന്റെ മഹിമ നഷ്ടപ്പെടുത്തി, ദുരുപയോഗിച്ചു: രേഖ ശർമ

വൈദികർ തങ്ങളുടെ സ്ഥാനത്തിന്റെ മഹിമ നഷ്ടപ്പെടുത്തുകയും ദുരുപയോഗം ചെയ്യുകയും ചെയ്തതായി ദേശീയ വനിതാ കമ്മിഷൻ ചെയര്‍പേഴ്സന്‍ രേഖ ശർമ. ഓർത്തഡോക്സ് സഭയിലെ പുരോഹിതർക്കെതിരെ പീഡന ആരോപണമുയർത്തിയ പെൺകുട്ടിയുടെ മൊഴിയെടുക്കാൻ എത്തിയതായിരുന്നു രേഖാ ശർമ്മ. പെൺകുട്ടി ‌മൊഴിയിൽ ഉറച്ചുനിന്നു. ഭർത്താവും കുടുംബംഗങ്ങളും വീട്ടിലുണ്ടായിരുന്നുവെന്നും അവർ പറഞ്ഞു. സഭയിൽ ഇത്തരം സംഭവങ്ങൾ എന്തുകൊണ്ട് ആവർത്തിക്കുന്നുവെന്നുള്ളത് സഭാ തലവനോട് ആരായും. പൊലീസ് നടപടികൾ വൈകുന്നുവെന്ന സംശയവും അവർ ഉന്നയിച്ചു.

Show More

Related Articles

Close
Close