മംമ്ത നായികയായെത്തുന്ന ഹൊറര്‍ ചിത്രം ‘നീലി’ ഓഗസ്റ്റ് പത്തിന് തിയേറ്ററുകളില്‍

മംമ്ത മോഹന്‍ദാസ് നായികയാവുന്ന ‘നീലി’ തിയേറ്ററുകളിലേക്ക്. ഓഗസ്റ്റ് പത്തിന് ചിത്രം തിയേറ്ററുകളിലെത്തും. ‘തോര്‍ത്ത്’ എന്ന ഷോര്‍ട്ട് ഫിലിമിലൂടെ പ്രശസ്തനായ അല്‍ത്താഫ് റഹ്മാനാണ് ‘നീലി’ സിനിമയുടെ സംവിധായകന്‍. അനൂപ് മേനോന്‍ നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് റിയാസ് മാരാത്ത്, മുനീര്‍ മുഹമ്മദുണ്ണി എന്നിവരാണ്.

മനോജ് പിള്ളൈ ആണ് ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ബാബുരാജ്, മറിമായം ശ്രീകുമാര്‍, സിനില്‍ സൈനുദ്ദീന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

ഹൊററും മിസ്റ്ററിയും കോമഡിയുമൊക്കെയുള്ള ചിത്രമാണ് നീലി. ചിത്രത്തില്‍ മംമ്ത ഒരു സ്പീച്ച് തെറാപ്പിസ്റ്റായാണ് എത്തുന്നത്. ആറേഴു വയസുള്ള ഒരു മകളുമുള്ള വിധവയാണ് ഈ കഥാപാത്രം. മംമ്തയുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം പ്രധാനമായും മുന്നേറുന്നത്. അനൂപ് മേനോന്‍ ചിത്രത്തില്‍ ഒരു പാരാ നോര്‍മല്‍ ഗവേഷകന്റെ കഥാപാത്രമായാണ് എത്തുന്നത്.

Show More

Related Articles

Close
Close