പുതിയ സ്വിഫ്റ്റ് മോഡൽ നിർമാണത്തിന് കേന്ദ്രസർക്കാരിന്റെ ഇളവ്.

maruti-new-swift.jpg.image.576.432

48.2 കിലോമീറ്റർ മൈലേജുമായി വരുന്ന മാരുതിയുടെ പുതിയ സ്വിഫ്റ്റ് മോഡൽ നിർമാണത്തിന് കേന്ദ്രസർക്കാരിന്റെ ഇളവ്. നാഷനൽ ഇലക്ട്രിക് മൊബൈലിറ്റി മിഷൻ പ്ളാൻ പദ്ധതിപ്രകാരമാണ് ഇളവ് നൽകുന്നത്. ഈ പദ്ധതി പ്രകാരം ഇലക്ട്രിക്, ഹൈബ്രിഡ് ഇരുചക്രവാഹനങ്ങൾക്കു 29,000 രൂപ വരെയും കാറുകൾക്കു 1.38 ലക്ഷം രൂപ വരെയുമാണ് ഇളവ്. പുതുതായി വരുന്ന മാരുതിയുടെ മോഡലിനു മൂന്നു വേരിയന്റുകളാണുള്ളത്. ഹൈബ്രിഡ്, പാരലൽ ഹൈബ്രിഡ്, ഇലക്ട്രിക് എന്നിങ്ങനെയാണ് മൂന്നു വേരിയന്റുകൾ. ഇതിൽ ഹൈബ്രിഡ്, ഇലക്ട്രിക് മോഡലുകൾക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

സീരീസ് ഹൈബ്രിഡ് മോഡലിൽ പെട്രോൾ എൻജിൻ, ഇലക്ട്രിക് മോട്ടോറിനെ പ്രവർത്തിപ്പിക്കുന്ന ലിതിയം അയൻ ബാറ്ററി ചാർജ് ചെയ്യും. ഇവിടെ ഇലക്ട്രിക് മോട്ടോറിനെ പ്രവർത്തിക്കാനുള്ള വൈദ്യുതി സ്രോതസായിട്ടായിരിക്കും പെട്രോൾ എൻജിൻ പ്രവർത്തിക്കുക. പാരലൽ ഹൈബ്രിഡ് മോഡലിൽ പെട്രോൾ എൻജിനും, ഇലക്ട്രിക് മോട്ടോറും ഒരേസമയം പ്രവർത്തിച്ച് വാഹനത്തെ കുതിപ്പിക്കും. മൂന്നാമത്തെ മോഡൽ സമ്പൂർണ ഇലക്ട്രിക് മോഡലാണ്.

ഹാച്ച്ബാക്ക് മോഡലിലുള്ള ഈ കാറിന് 1,600 കിലോ ഭാരമുണ്ടായിരിക്കും. പുഷ് സ്റ്റാർട്ട് ബട്ടനും, ഇൻഫോറ്റെയിൻമെന്റ് സിസ്റ്റവുമൊക്കെയുള്ള കാർ 200 വോൾട്ട് സോക്കറ്റിൽ ഒന്നര മണിക്കൂർ കൊണ്ട് ചാർജ് ചെയ്യാം.ഡൽഹിയിൽ ഇന്റർനാഷനൽ ഗ്രീൻ മൊബിലിറ്റി എക്സ്പോയിൽ അവതരിപ്പിച്ച ഈ ഹൈബ്രിഡ് മോഡലിന്റെ പേര് സ്വിഫ്റ്റ് റേഞ്ച് എക്സ്റ്റൻഡർ എന്നാണ്. 658 സി.സി 3 സിലിണ്ടർ പെടോൾ എൻജിനൊപ്പം പെയർ ചെയ്തിരിക്കുന്ന മാഗ്‌നറ്റ് സിങ്ക്രണസ് മോട്ടോർ, 73 ബി.എച്ച്.പി പവർ നൽകും.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close