വനിതാ ചാവേര്‍ പൊട്ടിത്തെറിച്ചു; 487 പേര്‍ മരിച്ചു.

NIGER
നോര്‍ത്ത് ഈസ്റ്റ് നൈജിരിയയിലെ ബോര്‍ണോയിലുണ്ടായ സ്‌ഫോടനത്തില്‍ 47 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പ്രാദേശിക സമയം ഉച്ചക്ക് 1.30നാണ് മുന്‍പ് നിരവധി തവണ സ്‌ഫോടനമുണ്ടായിട്ടുള്ള അതേ സ്ഥലത്ത് ആക്രമണമുണ്ടായത്. കഴിഞ്ഞയാഴ്ച്ചകളില്‍ ബോക്കോഹറാം തീവ്രവാദികള്‍ ഈ പ്രദേശത്ത് നടത്തിയ ആക്രമണങ്ങളില്‍ നൂറു കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.

സബോണ്‍ നഗരത്തിലുള്ള കാലിച്ചന്തയ്ക്ക് സമീപത്താണ് ബോംബ് സ്‌ഫോടനമുണ്ടായതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ശരീരത്തില്‍ ഘടിപ്പിച്ച ബോംബുമായി എത്തിയ വനിതാ ചാവേര്‍ ആളുകളുടെ ഇടയ്ക്ക് വെച്ച് സ്വയം പൊട്ടിത്തെറിക്കുകയാണെന്നാണ് ദൃക്‌സാക്ഷി വിവരണം. ബോക്കോഹറാം തീവ്രവാദികള്‍ക്കെതിരെ ആഫ്രിക്കന്‍ രാജ്യങ്ങളുടെയാകെ സഹകരണത്തോടെ രൂപീകരിച്ച മള്‍ട്ടിനാഷ്ണല്‍ ടാസ്‌ക്ക് ഫോഴ്‌സ് കനത്ത സുരക്ഷാ സൃഷ്ടിച്ചു എന്ന് അവകാശപ്പെടുന്നതിനിടെയാണ് ഈ സ്‌ഫോടനമുണ്ടായിരിക്കുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close