നിഷാമിന് ജീവപര്യന്തം

ചന്ദ്രബോസ് വധക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ മുഹമ്മദ് നിഷാമിനു ജീവപര്യന്തം തടവു ശിക്ഷ. തൃശൂർ

അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 70 ലക്ഷം രൂപ പിഴയും നിഷാമിന് കോടതി വിധിച്ചിട്ടുണ്ട്.

ഇതിൽ 50 ലക്ഷം രൂപ ചന്ദ്രബോസിന്റെ കുടുംബത്തിനു നൽകാനും കോടതി വിധിച്ചു. അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിച്ച് വധ ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. എന്നാൽ വധശിക്ഷ നൽകാനുള്ള കുറ്റം ചെയ്തിട്ടില്ലെന്ന വാദമാണ് പ്രതിഭാഗം ഉയർത്തിയത്.

ചന്ദ്രബോസിനെ ആഡംബരക്കാറിടിച്ചും മർദിച്ചും കൊന്നകേസിൽ നിഷാം കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ വിധിച്ചിരുന്നു. ശിക്ഷയേക്കുറിച്ചുള്ള വാദവും പൂർത്തിയായി. വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട പ്രോസിക്യൂഷൻ അത് സാധൂകരിക്കാൻ പ്രധാനമായും മൂന്ന് വാദങ്ങളാണ് മുന്നോട്ടുവച്ചത് നിരായുധനായി നിന്ന ചന്ദ്രബോസിനെ ആക്രമിച്ച രീതി നിഷാമിന്റെ ക്രൂരതയും സാധാരണക്കാരനോടുള്ള ധാർഷ്ട്യവും വ്യക്തമാവും.പതിനാല് കേസിലും കാപ്പാ നിയമപ്രകാരവും പ്രതിയായ നിഷാം സമൂഹത്തിന് ഭീഷണിയാണ്.
Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close