ചന്ദ്രബോസ് കൊലക്കേസ് വിധി ഇന്ന്

nisam-in-custody1 Nishamതൃശൂര്‍:ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് (47) കൊല്ലപ്പെട്ട കേസില്‍ വിധി ഇന്ന്. ശോഭ സിറ്റിയിലെ താമസക്കാരനും ബിസിനസുകാരനുമായ മുഹമ്മദ് നിഷാം (38) കഴിഞ്ഞ ജനുവരി 28ന് ചന്ദ്രബോസിനെ ആക്രമിച്ചു കൊന്നു എന്നാണു കേസ്. ഗേറ്റ് തുറക്കാന്‍ വൈകിയതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് ജീവനക്കാരന്‍റെ മരണത്തില്‍ കലാശിച്ചത്. ആഡംബര കാറായ ഹമ്മര്‍ കൊണ്ടിടിച്ചു വീഴ്ത്തുകയും മര്‍ദിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് അത്യാസന്ന നിലയില്‍ ചന്ദ്രബോസിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പ്രായപൂര്‍ത്തിയാവാത്ത മകനെക്കൊണ്ട് കാര്‍ ഡ്രൈവ് ചെയ്യിച്ചതുള്‍പ്പെടെ നിരവധി വിവാദങ്ങളുടെ തോഴനായിരുന്ന നിഷാമിന്‍റെ സാമ്രാജ്യത്തിന്‍റെ വേരുകള്‍ ദുര്‍ബലമായതും ചന്ദ്രബോസിന്‍റെ മരണത്തോടെയായിരുന്നു. കഴിഞ്ഞ 11നാണ് കേസില്‍ അന്തിമ വാദം പൂര്‍ത്തിയായത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close