നിതീഷ് കുമാറിനെ എയിംസില്‍ അഡ്മിറ്റ് ചെയ്തു

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ എയിംസ്(ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കടുത്ത പനിയെയും ശരീര വേദനയേയും തുടര്‍ന്നാണ് നിതീഷ് കുമാറിനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ഇന്ന് രാവിലെ 8.30 ഓടെയായിരുന്നു നിതീഷിനെ ആശുപത്രിയില്‍ എത്തിച്ചത്. കാഴ്ച പ്രശ്‌നവും കാല്‍മുട്ടിന് വേദനയും ഉള്ളതായി നിതീഷ് പറഞ്ഞിട്ടുണ്ട്.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെ വൈകീട്ടാണ് നിതീഷ് കുമാര്‍ ഡല്‍ഹിയിലെത്തിയത്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയുമായി സീറ്റ് ഷെയര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ക്കായാണ് നിതീഷ് ദല്‍ഹിയിലെത്തിയത്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി നിതീഷിന് കലശലായ മുട്ടുവേദനയും കാഴ്ചയ്ക്ക് പ്രശ്‌നങ്ങളുമുണ്ടായിരുന്നെന്ന് ജെ.ഡി.യു വൃത്തങ്ങള്‍ അറിയിക്കുന്നു. ഈ മാസം ആദ്യം നീതീഷിന് വൈറല്‍ പനിയുണ്ടായിരുന്നു. എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ ആണ് നിതീഷിനെ ചികിത്സിക്കുന്നത്.

Show More

Related Articles

Close
Close